Categories

‘രാഹുല്‍ ഗാന്ധി പാക്കിസ്താന്‍കാരന്റെ ഭാഷയില്‍ സംസാരിക്കുന്നു’

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി പാക്കിസ്താന്‍കാരന്റെ ഭാഷയില്‍ സംസാരിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു. ഹൈന്ദവ ഭീകരവാദം രാജ്യത്തിന് കനത്ത ഭീഷണിയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതായുള്ള വിക്കിലീക്‌സ് വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു ബി ജെ പി .

രാജ്യത്ത് വര്‍ഗീയധ്രുവീകരണത്തിനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. രാഹുലിന്റേയും ദിഗ്‌വിജയ് സിംഗിന്റേയും പ്രസ്താവനകള്‍ രാജ്യത്തിന് ഭീഷണിയാണെന്നും ബി ജെ പി ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.