Categories

ബി.ജെ.പി തേജ്പാലിനോട് പകരം ചോദിക്കുന്നു: മേധാ പട്ക്കര്‍

medha-padkar-3

ന്യൂദല്‍ഹി: ലൈംഗികാരോപണക്കേസില്‍ ആരോപണ വിധേയനായിരിക്കുന്ന തരുണ്‍ തേജ്പാലിനോട് ബി.ജെ.പി പകരം ചോദിക്കുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്ക്കര്‍.

തെഹല്‍ക്കയുടെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏറെ തിരിച്ചടികള്‍ നേരിട്ട ബി.ജെ.പി ഈ അവസരം തേജ്പാലിനോട് പകരം വീട്ടാന്‍ ഉപയോഗിക്കുന്നതില്‍ അത്ഭുതമില്ലെന്ന് മേധാ പട്ക്കര്‍ പറഞ്ഞു.

ഈ പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല. തേജ്പാല്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അത് കോടതിയില്‍ തെളിയിക്കപ്പെടും. നിയമം ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

കേസില്‍ അന്വേഷണം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് മുകളിലാണ് നടക്കുന്നതെന്ന് തോന്നുന്നില്ല- മേധാ പട്ക്കര്‍ പറഞ്ഞു.

നവംബര്‍ ആദ്യവാരം പനാജിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ തിങ്ക് ഫെസ്റ്റിനിടെ യുവപത്രപ്രവര്‍ത്തകയെ തരുണ്‍ തേജ്പാല്‍ രണ്ടു തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.

Tagged with: | |