എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മിയും കോണ്‍ഗ്രസും നോക്കുകുത്തികളാകും : ഗുജറാത്ത് തൂത്തുവാരുമെന്ന് ബി.ജെ.പി
എഡിറ്റര്‍
Thursday 2nd January 2014 11:18am

f.b-modi

വഡോദര: ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളും തൂത്തുവാരാനുള്ള ശ്രമത്തിലാണ് ##ബി.ജെ.പി നേതൃത്വം.

ഗുജറാത്ത് മുഖ്യമന്ത്രി ##നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതുകൊണ്ട് തന്നെ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളും നേടാനാകുമെന്ന് ബി.ജെ.പി ഗുജറാത്ത് യൂണിറ്റ് സെക്രട്ടറിയായ വിജയ് രൂപാനി പറഞ്ഞു.

2009 ല്‍ എല്‍.കെ അദ്വാനി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായപ്പോള്‍ ബി.ജെ.പി 26 സീറ്റില്‍ 15 എണ്ണം മാത്രമാണ് നേടാനായതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് അദ്വാനിയായതുകൊണ്ടാണ് ഇന്ന് ആ സ്ഥാനത്ത് മോഡിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

മോഡി പ്രധാനമന്ത്രിയാവുന്നത് കാണാനായി കാത്തിരിക്കുന്നവരാണ് ഗുജറാത്തിലെ മുഴുവന്‍ ജനങ്ങളെന്നും രൂപാനി കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ നടക്കാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങളുമായാണ് ബി.ജെ.പി ഇറങ്ങുന്നത്.

ദല്‍ഹിയിലെ അരവിന്ദ് കെജ് രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയോ ശരദ് പവാറിന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയോ ഒരിക്കലും ഞങ്ങള്‍ക്കൊരു വെല്ലുവിളി ആവില്ല.

അവര്‍ 26 സീറ്റിലും അവരുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തട്ടെ. എന്നാല്‍ ആം ആദ്മിക്കും കോണ്‍ഗ്രസിനും ഗുജറാത്തില്‍ ഒരു സീറ്റു പോലും നേടിയെടുക്കാനാവില്ലെന്ന ഉറച്ച വിശ്വാസം ബി.ജെ.പിക്ക് ഉണ്ട്- വിജയ് രൂപാനി പറഞ്ഞു.

Advertisement