ലക്‌നൗ: ആര്‍.എസ്.എസിനെ സിമിയോട് ഉപമിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് ആര്‍.എസ്.എസിനെക്കുറിച്ച് രചിച്ച പുസ്തകങ്ങള്‍ ബി.ജെ.പി അയച്ചുകൊടുത്തു.

ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് യൂണിറ്റാണ് ദല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിലേക്കാണ് രാഹുലിന്റെ പേരില്‍ ആറു പുസ്തകങ്ങള്‍ അയച്ചുകൊടുത്തത്. രാജ്യത്തെ പടുത്തുയര്‍ത്തുന്നതില്‍ ആര്‍.എസ്.എസിന്റെ പങ്ക് വ്യക്തമാക്കിക്കൊടുക്കുവാനാണ് പുസ്തകങ്ങള്‍ അയച്ചതെന്ന് ബി.ജെ.പി അറിയിച്ചു.

ആര്‍.എസ്.എസിനെക്കുറിച്ച് പ്രസ്താവനകള്‍ ഇറക്കുന്നതിനുമുമ്പ് ആ സംഘടനയെപ്പറ്റി പഠിക്കണമെന്നും അതിനാണ് പുസ്തകങ്ങള്‍ അയച്ചുകൊടുത്തതെന്നും ബി.ജെ.പി വക്താവ് വിജയ് പതക് പത്രപ്രവര്‍ത്തകരോട് പറഞ്ഞു.