എഡിറ്റര്‍
എഡിറ്റര്‍
കശ്മീര്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ബി.ജെ.പി; ആവശ്യം നിരാകരിച്ച് മുഫ്തി
എഡിറ്റര്‍
Thursday 18th May 2017 2:56pm

ന്യൂദല്‍ഹി: കശ്മീര്‍ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കാര്യം സഖ്യകക്ഷിയായ പി.ഡി.പിയുമായും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായുമായും പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

മെഹ്ബൂബ മുഫ്തിയുടെ ദല്‍ഹി സന്ദര്‍ശനത്തിനിടെയായിരുന്നു ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്. ആറു മാസം കൂടുമ്പോള്‍ സഖ്യകക്ഷികള്‍ തമ്മില്‍ മുഖ്യമന്ത്രി സ്ഥാനം മാറിമാറി ഉപയോഗിക്കാമെന്ന ആശയമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ ഈ ആവശ്യം മുഫ്തി നിരാകരിച്ചു.

അതേസമയം, ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഉദംപുരില്‍നിന്നുള്ള ബി.ജെ.പി എം.പിയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയുമായ ജിതേന്ദര്‍ സിങ് അറിയിച്ചു. ഉന്നത വൃത്തങ്ങള്‍ തക്ക സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.


Must Read: മുസ്‌ലിം യുവാവും ഹിന്ദുയുവതിയും ഒളിച്ചോടിയതിനെ തുടര്‍ന്ന് ആക്രമണം; യു.പി ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തത് 55 മുസ്‌ലിം കുടുംബങ്ങള്‍ 


ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെത്തുടര്‍ന്നാണ് കശ്മീരില്‍ പ്രതിഷേധം വ്യാപകമായത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അടുത്തിടെ ഒരു പൊതുയോഗത്തിനെത്തിയ മുഫ്തിക്ക് പാക്ക് അനുകൂല മുദ്രാവാക്യം വിളികളെത്തുടര്‍ന്നു പങ്കെടുക്കാതെ തിരിച്ചുപോരേണ്ടിവന്നിരുന്നു.

ബിജെപിയുമായി സഖ്യത്തിലായതോടെ മുഫ്തി തങ്ങളെ ചതിച്ചെന്നും ചില കശ്മീരികള്‍ വിശ്വസിക്കുന്നു.

Advertisement