എഡിറ്റര്‍
എഡിറ്റര്‍
മായാവതിയെ വേശ്യയോട് ഉപമിച്ചതിന്റെ പേരില്‍ പുറത്താക്കിയ നേതാവിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത് ബി.ജെ.പി
എഡിറ്റര്‍
Sunday 12th March 2017 1:11pm

ലക്‌നൗ: ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിയെ വേശ്യയെന്നു വിളിച്ചതിന്റെ പേരില്‍ പുറത്താക്കിയ ദയാശങ്കര്‍ സിങ്ങിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത് ബി.ജെ.പി. യു.പിയില്‍ മികച്ച വിജയം നേടിയതിനു പിന്നാലെയാണ് ബി.ജെ.പിയുടെ തീരുമാനം വന്നിരിക്കുന്നത്.

ബി.ജെ.പി യു.പി വൈസ് പ്രസിഡന്റായിരിക്കെ കഴിഞ്ഞ ജൂലൈയിലാണ് ദയാശങ്കര്‍ സിങ്ങിനെ പാര്‍ട്ടി പുറത്താക്കുന്നത്. മായാവതിയെ വേശ്യയെന്നു വിളിച്ചതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്.

ഉത്തര്‍പ്രദേശ് പിടിക്കാന്‍ നിര്‍ണായകമായ ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബി.ജെ.പി സിങ്ങിനെ പുറത്താക്കിയതെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.


Must Read: വോട്ടിങ് യന്ത്രം കുറ്റമറ്റതല്ലെന്ന് സുപ്രീം കോടതിയും സ്ഥിരീകരിച്ചിരുന്നു: യന്ത്രങ്ങള്‍ക്കൊപ്പം പേപ്പര്‍ ട്രയലും വേണമെന്ന് ഉത്തരവിട്ടത് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയില്‍ 


‘പണം ലഭിച്ചാല്‍ വേശ്യകള്‍ വരെ അത് നല്‍കിയ പുരുഷനോട് ഉത്തരവാദിത്തം കാണിക്കും. യു.പി.യിലെ വലിയ നേതാവായ മായാവതിയും പണം നല്‍കുന്നവര്‍ക്ക് ടിക്കറ്റ് നല്‍കുകയാണ് ചെയ്യുന്നത്. ആരെങ്കിലും അവര്‍ക്ക് ഒരു കോടി കൊടുത്താല്‍ അവര്‍ അയാള്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനല്‍കും. ഒരു മണിക്കൂര്‍ കഴിഞ്ഞ് മറ്റാരെങ്കിലും രണ്ടുകോടി നല്‍കിയാല്‍ ടിക്കറ്റ് അവര്‍ക്ക് നല്‍കും. വൈകുന്നേരം മറ്റാരെങ്കിലും മൂന്നുകോടിയുമായി അവരെ സമീപിച്ചാല്‍ അവര്‍ ടിക്കറ്റ് അവര്‍ക്കു നല്‍കും.’ എന്നായിരുന്നു ദയാശങ്കര്‍ സിങ്ങിന്റെ പരാമര്‍ശം.

യു.പി തെരഞ്ഞെടുപ്പില്‍ ദയാശങ്കറിന്റെ ഭാര്യ സ്വാതി സിങ് സരോജിനി നഗറില്‍ നിന്നും മത്സരിച്ച് ജയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ പാര്‍ട്ടി തിരിച്ചെടുത്തിരിക്കുന്നത്.

Advertisement