എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
എഡിറ്റര്‍
Tuesday 11th March 2014 10:13pm

bjp

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിയുടെ സംസ്ഥാനത്തെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കോഴിക്കോട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍ പാര്‍ട്ടിക്കുവേണ്ടി മല്‍സിരിക്കും.

കെ.പി ശ്രീശന്‍ തൃശൂരിലും ശോഭ സുരേന്ദ്രന്‍ പാലക്കാട്ടും സ്ഥാനാര്‍ത്ഥികളാകുമെന്ന് പാര്‍ട്ടി അറിയിച്ചു.

എന്നാല്‍ പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇത് പിന്നീട് അറിയിക്കുമെന്ന് ബി.ജെ.പി അറിയിച്ചു.

വടകര മണ്ഡലത്തില്‍ വി.കെ സജീവനും ആറ്റിങ്ങലില്‍ എസ് ഗിരിജകുമാര്‍, പൊന്നാനിയില്‍ കെ നാരയണന്‍ മാസ്റ്റര്‍, മലപ്പുറത്ത് എന്‍ ശ്രീപ്രകാശ്, ഇടുക്കിയില്‍ സാബു വര്‍ഗീസ് എന്നിവരായിരിക്കും ബി.ജെ.പി സ്ഥാനാര്‍ഥികള്‍.

കാസര്‍ഗോട്ട് കെ സുരേന്ദ്രനെയും ഒ രാജഗോപാലിനെ തിരുവന്തപുരത്തും എ.എന്‍ രാധാകൃഷ്ണനെ എറണാകുളത്തും മല്‍സരിപ്പിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Advertisement