എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങള്‍ പശുക്കളെ സംരക്ഷിക്കുന്നു പക്ഷേ സ്ത്രീകളെ പരിഗണിക്കുന്നില്ല’; ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജയ ബച്ചന്‍
എഡിറ്റര്‍
Wednesday 12th April 2017 6:11pm

ന്യൂദല്‍ഹി: സ്ത്രീകളുടെ സംരക്ഷണത്തിനല്ല പശുക്കളുടെ സംരക്ഷണത്തിനാണ് ബി.ജെ.പി പ്രാധാന്യം നല്‍കുന്നതെന്ന് ജയ ബച്ചന്‍ എം.പി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലയ്ക്ക് യുവമോര്‍ച്ച നേതാവ് 11 ലക്ഷം വിലയിട്ട സംഭവത്തിലാണ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ജയ ബച്ചന്‍ ഉന്നയിച്ചത്.


Also read മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങളുടെ പ്രയോരിറ്റി തെറ്റാണ് 


‘നിങ്ങള്‍ പശുക്കളെ സംരക്ഷിക്കുന്നു പക്ഷെ സ്ത്രീകള്‍ ഇവിടെ അതിക്രമങ്ങള്‍ നേരിടുകയാണ്. സ്ത്രീകളുടെ സുരക്ഷയ്ക്ക് നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്.’ സമാജ്‌വാദി പാര്‍ട്ടി എം.പിയായ ജയ രാജ്യസഭയില്‍ പറഞ്ഞു. സ്ത്രീകള്‍ അരക്ഷിതാവസ്ഥ നേരിടുന്ന ഒരു സാഹചര്യത്തില്‍ വനിതാ മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്താന്‍ എങ്ങനെ സാധിക്കുന്നതെന്നും അവര്‍ ചോദിച്ചു.

മമതാ ബാനര്‍ജിയുടെ തലവെട്ടുന്നവര്‍ക്ക് പതിനൊന്നു ലക്ഷം രൂപ നല്‍കുമെന്ന് ബി.ജെ.പി മുന്‍ മണ്ഡലം പ്രസിഡന്റായ യോഗേഷ് വര്‍ഷിനിയായിരുന്നു പറഞ്ഞിരുന്നത്. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്കും ബി.ജെ.പി നേതാവ് വിലയിട്ടിരുന്നു.

എന്നാല്‍ യോഗേഷിന്റെ പ്രസ്താവനയെ ബി.ജെ.പി തള്ളിക്കളഞ്ഞിരുന്നു. പ്രസ്താവനയെ അപലപിക്കുന്നതായും ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും പറഞ്ഞു. നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും തൃണമുല്‍ കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Advertisement