കോട്ടയം: അനധികൃത സ്വത്തുസമ്പാദനക്കേസില്‍പ്പെട്ട ടോമിന്‍ തച്ചങ്കരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആരോപിച്ചു.

തച്ചങ്കരിക്കെതിരേ കേസെടുത്തിരിക്കുന്നത് തീവ്രവാദബന്ധമടക്കമുള്ള പല കേസുകളില്‍ നി്ന്നും ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമാണ്. ഇത്തരം കേസുകളും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. തച്ചങ്കരിയെ സഹായിക്കാന്‍ ചില സി.പി.ഐ.എം നേതാക്കള്‍ തയ്യാറായിട്ടുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.

സ്ത്രീപീഡകരെ കൈയ്യാമം വെയ്ക്കുമെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന് മുരളീധരന്‍ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 സീറ്റിലും മത്സരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.