എഡിറ്റര്‍
എഡിറ്റര്‍
ജാട്ട് സമുദായത്തോട് വോട്ട് ഇരന്ന് അമിത് ഷാ: ബി.ജെ.പി അധ്യക്ഷന്റെ ശബ്ദരേഖ പുറത്ത്
എഡിറ്റര്‍
Saturday 11th February 2017 5:59pm

amit-shah

 

ലഖ്‌നൗ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ വോട്ട് യാചിച്ച് ജാട്ട് സാമുദായ നേതാക്കളെ കണ്ടു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്ക്കനുകൂലമായി വോട്ട് ചെയ്യണമെന്നാശ്യപ്പെട്ടാണ് യു.പിയിലെ പ്രധാന ജനതയായ ജാട്ടുകള്‍ക്കിടയില്‍ അമിത് ഷാ എത്തിയത്. തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്യണമെന്ന് ദേശീയ അധ്യക്ഷന്‍ അഭ്യര്‍ത്ഥിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്.


Also read  ‘എ.ഐ.എസ്.എഫിനെ അനുകൂലിച്ച് പോസ്റ്റിട്ടതിനാലാണ് വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചത്’: എസ്.എഫ്.ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എസ്.എഫ്


ജാട്ട് സമുദായത്തിന്റെ വോട്ടുകള്‍ ഭിന്നിക്കുകയാണെങ്കില്‍ സമാജ്‌വാദി ഇവിടെ ജയിക്കുമെന്നതില്‍ സംശയമില്ലെന്നും അവര്‍ ഇവിടെ ജയിച്ചാല്‍ ഇവിടെ എന്താണ് സംഭവിക്കുക എന്ന് നിങ്ങള്‍ക്കറിയാലോ എന്നും അമിത് ഷാ ചോദിക്കുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. കോണ്‍ഗ്രസും എസ്.പിയും ജാട്ട് സമുദായങ്ങള്‍ക്കുള്ള സംവരണത്തിന് എതിരാണെന്നും വോട്ട് ബി.ജെ.പിയ്ക്ക് തന്നെ ചെയ്യണമെന്നും അമിത് ഷാ പറയുന്നുണ്ട്.

നേരത്തേ വോട്ട് ചോദിച്ച് ബി.ജെ.പി നേതാക്കള്‍ യു.പിയിലേക്ക് വരേണ്ടെന്നു ജാട്ട് സമുദായം പ്രഖ്യാപിച്ചിരുന്നു. പഞ്ചസാര ഫാക്ടറികളില്‍ നിന്നും പണം ലഭിക്കുന്നില്ല. വിളകളുടെ താങ്ങുവിലയാണെങ്കില്‍ ഇളക്കമില്ലാതെ നില്‍ക്കുകയാണെന്നും. കടം പെരുകുന്നു, നോട്ടുനിരോധന തീരുമാനം റാബി വിളയിറക്കുന്നതിനേയും ബാധിച്ചുവെന്നുമുള്ള ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പരാതികള്‍ നീളുകയാണെന്നും അതുകൊണ്ട തന്നെ വോട്ടിനായി ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വരേണ്ടെന്നുമായിരുന്നു ജാട്ട് നേതാക്കള്‍ പറഞ്ഞിരുന്നത്.

വോട്ടിനുവേണ്ടി മാത്രമാണ് നിങ്ങള്‍ ഞങ്ങളെ ഉപയോഗിക്കുന്നതെന്നും ജാട്ട് വിഭാഗം ആരോപിച്ചതോടെയാണ് അമിതാഷാ നേരിട്ടെത്തി വോട്ട് ചോദിക്കുന്നത്. വോട്ട് ഇരന്ന് ജാട്ടുകള്‍ക്കിടയില്‍ അമിത് ഷാ എന്ന പേരില്‍ വീഡിയോ സേഷ്യല്‍മീഡിയല്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്.

 

Advertisement