എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും സംഘികളുടെ ഫോട്ടോഷോപ്പ് ദുരന്തം! മോദിയുടെ റാലിയില്‍ ആളെക്കൂട്ടിയത് വെട്ടിയൊട്ടിച്ച ഫോട്ടോകള്‍കൊണ്ട്
എഡിറ്റര്‍
Monday 30th January 2017 9:49am

photoshop1

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടികളിലൊക്കെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന വാര്‍ത്ത ചെറിയ ക്ഷീണമൊന്നുമല്ല ബി.ജെ.പിക്ക് ഉണ്ടാക്കിയത്.

പഞ്ചാബിലെ ജലന്ധറില്‍ മോദി പങ്കെടുത്ത റാലിയില്‍ കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന വാര്‍ത്ത ചിത്രം സഹിതം പുറത്ത് വന്നതിന് പിന്നാലെ 50000 ലേറെപ്പേരുടെ സാന്നിധ്യമുണ്ടാകുമെന്ന് ബി.ജെ.പി അവകാശപ്പെട്ട പനാജിയിലെ മോദിയുടെ റാലിയിലും ആളുകള്‍ നന്നേകുറവായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് കാണിക്കാനായി ഫോട്ട്‌ഷോപ്പ് വിദ്യയുമായി ഇറങ്ങിയ ബി.ജെ.പിക്കാര്‍ക്ക് മുട്ടന്‍പണിയാണ് ഇപ്പോള്‍ കിട്ടിയത്.

പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി ആളില്ലാ സദസ്സിനോടു പ്രസംഗിച്ച നാണക്കേട് മാറ്റാന്‍ വേണ്ടി ഇറക്കിയ പുതിയ ചിത്രത്തിലാണ് ബി.ജെ.പിക്കു അബദ്ധം പിണഞ്ഞത്.

photoshop2

മോദി പ്രസംഗിച്ചത് ആളുകള്‍ തിങ്ങിനിറഞ്ഞ സദസ്സിലാണ് എന്നു പറഞ്ഞ് ബി.ജെ.പി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ രണ്ട് ചിത്രങ്ങള്‍ കൂട്ടിയൊട്ടിച്ചതായിരുന്നു.

പഞ്ചാബ് റാലിയുടെ ചിത്രമാണ് ബി.ജെ.പി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ആളെ കൂടുതല്‍ കാണിക്കാന്‍ വേണ്ടി പോസ്റ്റ് ചെയ്ത ചിത്രം പക്ഷേ ഒരേ ചിത്രം ഒട്ടിച്ചുചേര്‍ത്തതാണെന്ന് പെട്ടെന്ന് തന്നെ തിരിച്ചറിയുകയും ചെയ്തു.

ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചതിന്റെ അടയാളം പെട്ടെന്ന് മനസിലാകുന്നുമുണ്ട്. മാത്രമല്ല, ഒരേയാളുകള്‍ തൊട്ടടുത്ത് നില്‍ക്കുന്ന രീതിയിലാണ് കൂട്ടിയോജിപ്പിച്ച ചിത്രങ്ങള്‍. ഒരേ സ്ഥലത്തെ രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് വലിയ ജനക്കൂട്ടത്തെ കാണിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. ഇരട്ടകളെ പങ്കെടുപ്പിച്ച ബിജെപി പൊതുയോഗം എന്നു പറഞ്ഞായിരുന്നു സോഷ്യല്‍മീഡിയയില്‍ പലരും ബി.ജെ.പിക്കാരെ പരിഹസിച്ചത്.

RALLY-668x430

പഞ്ചാബിലെ ജലന്ധറില്‍ മോദി പങ്കെടുത്ത റാലിയിലും കുറഞ്ഞ ആളുകള്‍ മാത്രമാണുണ്ടായത്. വേദിയില്‍ മോദി പ്രസംഗിക്കുമ്പോള്‍ കസേരകളില്‍ നിന്നും ആളുകള്‍ എഴുന്നേറ്റ് പോകുന്നതിന്റെ ദൃശ്യങ്ങള്‍ എ.എ.പി പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പിയെ ഞെട്ടിക്കുന്ന തരത്തില്‍ പനാജിയിലെ റാലിയിലും ജനസാന്നിധ്യം കുറഞ്ഞത്.

Advertisement