എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ യു.പി നരകമാകും: വര്‍ഗീയ കലാപങ്ങള്‍ ഇനിയും അരങ്ങേറും : മായാവതി
എഡിറ്റര്‍
Saturday 4th February 2017 11:08am

mayava

ന്യൂദല്‍ഹി: യു.പിയില്‍ ബി.ജെ.പിയോ എസ്.പിയോ അധികാരത്തിലെത്തിയാല്‍ അവിടം നരകമായി മാറുമെന്ന് ബി.എസ്.പി നേതാവ് മായാവതി. ഇവര്‍ അധികാരത്തിലെത്തുന്നതോടെ അക്രമങ്ങള്‍ വര്‍ധിക്കും. കലാപങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. -മായാവതി പറയുന്നു.

വര്‍ഗീയകലാപം ഒരിക്കലും പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന ഒന്നല്ല. അത് മുന്‍കൂട്ടി തീരുമാനിച്ച് നടപ്പിലാക്കുന്നതാണ്. ആരാണ് വര്‍ഗീയകലാപങ്ങളില്‍ ഇരകളായി മാറുന്നത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളോ അതിലെ നേതാക്കളോ ആണോ ? ഒരിക്കലുമല്ല.

പാവപ്പെട്ട നിരപരാധികളായ സാധാരണക്കാരാണ് അതില്‍ ഇരകളാക്കപ്പെടുന്നത്. ഇതൊന്നും രാഷ്ട്രീയക്കാരെ ഒരു തരത്തിലും ബാധിക്കില്ല. ഞാന്‍ എല്ലാ ഹിന്ദുക്കളോടും മുസ്‌ലീങ്ങളോടും മറ്റ് മതസ്ഥരോടും പറയുന്നത് ഒരു കാര്യം മാത്രമാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടെ ഒരുപോലെ ജീവിക്കാം. മറ്റുള്ളവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിങ്ങള്‍ ഇരകളാകരുത്.


വര്‍ഗീയത പടര്‍ത്താനുള്ള ശ്രമം നിങ്ങള്‍ ചെറുക്കണം- മായാവതി പറയുന്നു. 2013 മുതല്‍ സംസ്ഥാനത്തുണ്ടായ എല്ലാ അക്രമങ്ങള്‍ക്കും കാരണം എസ്.പി മാത്രമാണ്. അക്രമം അവസാനിപ്പിക്കാന്‍ അവര്‍ ശ്രമിക്കില്ല. അത്തരക്കാരെ ഇനിയും അധികാരത്തിലെത്തിക്കരുത്.

മുസാഫര്‍നഗര്‍ കലാപവും ദാദ്രിയും ബുലന്ദ്ശ്വറും മധുരയിലെ സംഭവവും എസ്.പിക്ക് തടയാനായില്ല. ഇനിയും അവര്‍ അധികാരത്തിലെത്തിയാല്‍ നിരവധി നിരപരാധികള്‍ ഇവിടെ ശിക്ഷിക്കപ്പെടും നിരവധി പേര്‍ ബലിയാടക്കപ്പെടും- മായാവതി പറയുന്നു.

ബി.എസ്.പി അധികാരത്തിലെത്തിയാല്‍ സ്മാരകങ്ങളും മ്യൂസിയങ്ങളും പ്രതിമകളും ഇനി പണിയില്ലെന്നും വികസനവും സുരക്ഷയുമായിരിക്കും തന്റെ ലക്ഷ്യമെന്നും മായാവതി പറയുന്നു. മുസാഫിര്‍ നഗറില്‍ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Advertisement