എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോബേറ്; ജില്ലയില്‍ നാളെ ഹര്‍ത്താല്‍
എഡിറ്റര്‍
Wednesday 7th June 2017 10:09pm

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍ എന്ന് ബിജെപി ജില്ലാ നേതാക്കള്‍ അറിയിച്ചു.

ഹെല്‍മെറ്റ് ധരിച്ചത്തിയ രണ്ട് പേര്‍ ബോംബെറിഞ്ഞുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ വിവരം. രാത്രി ഒമ്പത് മണിയോടെയാണ് അജ്ഞാതര്‍ ഓഫീസിന് നേരെ അക്രമം അഴിച്ച് വിട്ടത്.


Also Read: തന്റെ ജാക്കറ്റ് അടിച്ചു മാറ്റിയ കള്ളനെ യുവരാജ് കയ്യോടെ പിടിച്ചു; പക്ഷെ അപ്പോഴും ‘ ആ ഒരാള്‍’ ആരെന്നു തേടി തലപുകഞ്ഞ് സോഷ്യല്‍ മീഡിയ


ഓഫീസില്‍ ആളില്ലാത്ത സമയത്ത് അക്രമം നടത്തിയത് കൊണ്ട് ആര്‍ക്കും പരിക്കേറ്റില്ല. ട്യൂട്ടേഴ്സ് ലൈനിലെ ഓഫീസിന് നേരെയാണ് അക്രമമുണ്ടായത്.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഡെല്‍ഹിയില്‍ നടന്ന അക്രമത്തിന് പിന്നാലെയാണ് തിരുവനന്തപുരം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ഇന്നു വൈകുന്നേരത്തോടൊയിരുന്നു ദല്‍ഹി എ.കെ.ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അക്രമിച്ചത്.


Don’t Miss: ‘ആശയമില്ലാത്തവര്‍ എന്നും അക്രമിച്ചു കീഴ്‌പെടുത്താന്‍ ശ്രമിക്കും’; സീതാറം യെച്ചൂരിയ്‌ക്കെതിരായ അക്രമത്തില്‍ സമൂഹമാധ്യമങ്ങളിലും ശക്തമായ പ്രതിഷേധം


 

ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു വൈകുന്നേരത്തോടെ കേരളമാകെ നടന്നത്. കക്ഷി ഭേദമന്യ രാഷ്ട്രീയ നേതാക്കളും അക്രമത്തിനെതിരെ രംഗത്ത് വന്നിരുന്നു.

Advertisement