എഡിറ്റര്‍
എഡിറ്റര്‍
‘കല്ല്യാണമൊക്കെ കഴിഞ്ഞു പക്ഷെ ഭാര്യയെ കൂട്ടിക്കൊണ്ടു വന്നില്ല’; മോദിയെ ട്രോളി ബി.ജെ.പി എം.പി
എഡിറ്റര്‍
Sunday 23rd April 2017 8:51pm

 

ഭോപ്പാല്‍: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിവാഹത്തെക്കുറിച്ചുള്ള ബി.ജെ.പി എം.പിയുടെ പരാമര്‍ശം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കല്ല്യാണമൊക്കെ കഴിഞ്ഞു പക്ഷേ ഭാര്യയെ കൂട്ടിക്കൊണ്ടുവന്നില്ലെന്ന മധ്യപ്രദേശ് എം.പി ജ്യോതി ദ്രുവെയുടെ പരാമര്‍ശമാണ് വനമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.


Also read കുതിരവട്ടത്തെയും ഊളമ്പാറയിലെയും അന്തേവാസികള്‍ ആരുടേയും തമാശയല്ല; എം.എം മണിയുടെ ഊളമ്പാറ പ്രസ്താവനക്കെതിരെ എന്‍ പ്രശാന്ത് നായര്‍ 


പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ യോഗേഷ് സോണിയുമായ് നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു ജ്യോതി ദ്രുവെ പ്രധാനമന്ത്രിയുടെ വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. പ്രധാനമന്ത്രി ജനങ്ങളുമായി ബന്ധപ്പെടുന്നു, പൊതു പണം ചെലവഴിക്കുന്നു, അത് പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നല്ല. അദ്ദേഹത്തിന്റെ കല്യാണമൊക്കെ കഴിഞ്ഞു, പക്ഷെ ഭാര്യയെ കൂട്ടിക്കൊണ്ടു വന്നിട്ടില്ല’ എന്നായിരുന്നു എം.പിയുടെ പരാമര്‍ശം.

ബേതുല്‍ ജില്ലയിലെ കേന്ദ്രീയ വിദ്യാലയം പണിയുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു എം.പി മോദിയെയുടെ വിവാഹത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും സംസാരിക്കുന്നത്.

എം.പിയുടെ സംസാരത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങുന്നത്. എം.പി തന്നെ മോദിയെ ട്രോളുകയാണെന്നും വിവാഹ ജീവിതത്തെ പരിഹസിക്കാന്‍ ഒപ്പമുള്ളവര്‍ തന്നെ ആരംഭിച്ചു എന്നുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നത്.

എന്നാല്‍ എം.പി ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും വികസന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകമാത്രമായിരുന്നെന്നുമാണ് ബി.ജെ.പി നേതാവ് വിജയ് വര്‍ഗിയ പറയുന്നത്.

Advertisement