ന്യൂദല്‍ഹി: എം.പിയായത് കൊണ്ട് തനിയ്ക്ക് ടോള്‍ അടക്കേണ്ട കാര്യമില്ലെന്ന് ഉത്തര്‍പ്രദേശ് ബി.ജെ.പി നേതാവും എം.പിയുമായ മഹേന്ദ്രനാഥ് പാണ്ഡെ. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫിറോസാബാദില്‍ നിന്ന് വരുമ്പോള്‍ ടോള്‍പ്ലാസയില്‍ ടോള്‍ കൊടുക്കാതെ കടന്നുപോയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാനെന്തിന് ടോള്‍ കൊടുക്കണം ഞാന്‍ എം.പിയാണ് എന്നായിരുന്നു മഹേന്ദ്ര നാഥിന്റെ പ്രതികരണമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയായ ആദിവാസി യുവതിക്ക് പീഡനം; പ്രതി അറസ്റ്റില്‍


‘ ഞാന്‍ എം.പിയാണ് എനിയ്ക്ക് ടോളടയ്‌ക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോ..?

ചന്ദൗലി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് മഹേന്ദ്രനാഥ് പാണ്ഡെ. നേരത്തെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ടോള്‍ കൊടുക്കാതെ യാത്രചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വീഡിയോ: