എഡിറ്റര്‍
എഡിറ്റര്‍
പുഴയെ മാലിന്യ മുക്തമാക്കാനെത്തിയ ബി.ജെ.പി എം.പി പ്ലാസ്റ്റിക്ക് കുപ്പി പുഴയിലക്ക് വലിച്ചെറിഞ്ഞു; ശേഷം എങ്ങനെ പുഴ സംരക്ഷിക്കാമെന്ന വിഷയത്തില്‍ ഗംഭീര പ്രസംഗവും (വീഡിയോ)
എഡിറ്റര്‍
Saturday 3rd June 2017 9:12pm

 

ലഖ്‌നൗ: എന്ത് കാര്യത്തിലായാലും ഇരട്ടത്താപ്പ് വേണമെന്ന് നിര്‍ബന്ധമുള്ളവരാണോ ബി.ജെ.പിക്കാര്‍ എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. പുഴയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യവുമായി എത്തിയ ബി.ജെ.പി എം.പി പുഴയിലേക്ക് പ്ലാസ്റ്റിക്ക് കുപ്പി അലക്ഷ്യമായി വലിച്ചെറിഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.


Also Read: റോഡിനു നടുവിലെ പശുവിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്


ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പിയായ പ്രിയങ്ക റാവത്താണ് നിരവധിയാളുകള്‍ നോക്കി നില്‍ക്കെ ഉപയോഗം കഴിഞ്ഞ കുടിവെള്ളത്തിന്റെ കുപ്പി പുഴയിലേക്ക് എറിഞ്ഞത്. സരയൂ നദിയെ ‘മാലിന്യമുക്തമാക്കാനാണ്’ എം.പി എത്തിയത്. ജലവിഭവവകുപ്പ് മന്ത്രി ധരപാല്‍ സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് പ്രിയങ്ക ഇത് ചെയ്തത്.


Don’t Miss: തനിക്ക് സണ്ണി ലിയോണിനെ പോലെ പോണ്‍ താരമാകണമെന്ന പിടിവാശിയുമായി മകള്‍; പിന്തിരിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച് മാതാപിതാക്കള്‍ (വീഡിയോ)


കുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞ ശേഷം പുഴ പരിശോധന യാത്ര നടത്തിയ ഇ വ ര്‍, പുഴയെ എങ്ങനെ സംരക്ഷിക്കണമെന്നതിനെ കുറിച്ച് ഗംഭീര പ്രസംഗവും നടത്തി. ഇതിന് ശേഷം കുപ്പി പുഴയിലേക്ക് എറിഞ്ഞുവെന്ന ആരോപണം അവര്‍ നിഷേധിക്കുകയും ചെയ്തു. കുപ്പി എറിയുന്നത് വീഡിയോയില്‍ വ്യക്തമായി പതിഞ്ഞിട്ടും ആരോപണം നിഷേധിക്കുന്ന എം.പി സ്വയം പരിഹാസ്യയാകുകയാണെന്നാണ് പൊതുവേ ഉയരുന്ന വിമര്‍ശനം.

വീഡിയോ കാണാം:

Advertisement