എഡിറ്റര്‍
എഡിറ്റര്‍
തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ബി.ജെ.പി എം.പിയുടെ കാറിനുനേരെ കല്ലേറ്: ഇനി ഈ വഴി വന്നുപോകരുതെന്ന് ഭീഷണി
എഡിറ്റര്‍
Friday 17th February 2017 9:56am


ഇനി തെരഞ്ഞെടുപ്പു പ്രചരണത്തിനായി ഇവിടേക്കു വന്നുപോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.


മുംബൈ: മുംബൈയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ബി.ജെ.പി എം.പിയുടെ കാറിനുനേരെ കല്ലേറ്. ബി.ജെ.പി എം.പിയും ഭോജ്പുരി നടനുമായ മനോജ് തിവാരിക്കുനേരെയാണ് ആക്രമണമുണ്ടായത്.

അക്രമികള്‍ അദ്ദേഹത്തിന്റെ കാര്‍ നശിപ്പിക്കുകയും ഇനി തെരഞ്ഞെടുപ്പു പ്രചരണത്തിനായി ഇവിടേക്കു വന്നുപോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. സബര്‍ബന്‍ അന്ധേരിയിലെ വീട്ടില്‍ നിന്നും അദ്ദേഹം ഇറങ്ങവെയാണ് ആക്രമണമുണ്ടായതെന്ന് മുംബൈ ബി.ജെ.പി ജനറല്‍ സെക്രട്ടറി അമര്‍ജീത് മിശ്ര പറഞ്ഞു.


Must Read: പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് ജി. സുധാകരന്‍ 


‘അദ്ദേഹത്തിന്റെ കാറിനുനേരെ കല്ലേറുണ്ടായി. ഇതിനൊപ്പം കല്ലില്‍ പൊതിഞ്ഞ് ഒരു പേപ്പറും എറിഞ്ഞു. ഇത് വെറുമൊരു മുന്നറിയിപ്പുമാത്രം. തെരഞ്ഞെടുപ്പ് പ്രചരണം തുടര്‍ന്നാല്‍ നിങ്ങളുടെ മുഖമായിരിക്കും തകര്‍ക്കപ്പെടുന്നത് എന്ന് അതില്‍ എഴുതിയിരുന്നു.’ മിശ്ര പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് മിശ്ര പറഞ്ഞു.

ഫെബ്രുവരി 21നാണ് മുംബൈ പ്രാദേശിക തെരഞ്ഞെടുപ്പ്. ദല്‍ഹി നോര്‍ത്ത്-ഈസ്റ്റ് മേഖലയില്‍ നിന്നുള്ള ലോക്‌സഭ അംഗമാണ് തിവാരി.

Advertisement