എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസിനെ ദേശീയ പാര്‍ട്ടി എന്ന പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പി
എഡിറ്റര്‍
Wednesday 20th November 2013 5:16pm

rahul-gandhi

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ ദേശീയ പാര്‍ട്ടി എന്ന പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോണ്‍ഗ്രസും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു എന്ന് കാണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഛത്തീസ്ഗഡില്‍ നടന്ന റാലിയില്‍ രാഹുല്‍ ഗാന്ധി ബി.ജെ.പി സര്‍ക്കാര്‍ കള്ളന്മാരുടേയും കൊള്ളക്കാരുടെയും പാര്‍ട്ടിയാണെന്ന് ആക്ഷേപിച്ചിരുന്നു.

ഇതിനെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. നവംബര്‍ 17 ന് ദല്‍ഹിയില്‍ നടന്ന റാലിയില്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലും ബി.ജെ.പി ആശങ്ക സൃഷ്ടിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഇതിനെതിരെ ബി.ജെ.പി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പരാതിപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പെരുമാറ്റച്ചട്ടം തുടര്‍ച്ചയായി ലംഘിച്ച് കൊണ്ടിരിക്കുകയാണ്. ബി.ജെ.പിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇത് ജനങ്ങളില്‍ ബി.ജെ.പിക്കെതിരെ വികാരമുണര്‍ത്തും. ബി.ജെ.പി പറയുന്നു.

ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് നന്ദകുമാര്‍ പട്ടേലിന്റെ കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതായും ബി.ജെ.പി ആരോപിച്ചു.

മധ്യപ്രദേശില്‍ നരേന്ദ്ര മോഡിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രചരണത്തിലും ബി.ജെ.പി അസന്തുഷ്ടരാണ്.

Advertisement