എഡിറ്റര്‍
എഡിറ്റര്‍
‘സാധാരണ വെള്ളമല്ല പകരം ചെടിയുടെ പ്രത്യേക വളര്‍ച്ചയ്ക്കായി പതഞ്ജലി ജലമാണിത്’; പെരുമഴയത്ത് ചെടി നനച്ച് ബി.ജെ.പി എം.എല്‍.എയുടെ പ്രകൃതി സ്‌നേഹം
എഡിറ്റര്‍
Wednesday 5th July 2017 9:51pm


മുംബൈ: മുംബൈയില്‍ കനത്ത മഴയ്ക്കിടെ ചെടിക്ക് വെള്ളം നനച്ച് ബിജെപി എം.എല്‍.എ. പരിസ്ഥിതി സ്‌നേഹം പ്രകടിപ്പിക്കാന്‍ പെരുമഴയത്ത് ചെടി നനച്ചത് നരേന്ദ്ര മെഹ്ത്ത എംഎല്‍എയ്ക്കാണ് വിനയായത്. നരേന്ദ്ര മെഹ്ത്ത മഴയത്ത് ചെടിനനയ്ക്കുന്ന ചിത്രം സമൂഹമാധ്യങ്ങളില്‍ വൈറലാണ്.

കപില്‍ എന്ന ട്വിറ്റര്‍ യൂസറാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ ട്രോളിന്റെ പെരുമഴയായിരുന്നു. നൂറ്കണക്കിന് ഷെയറുകളും ലൈക്കുകളുമാണ് പോസ്റ്റ് വാരിക്കൂട്ടിയത്. പോസ്റ്റ് ഫെയ്ബുക്കിലേക്കും പടര്‍ന്നു. ട്രോളിലും തമാശകളിലും നരേന്ദ്ര മെഹത്ത തിളങ്ങുകയായിരുന്നു.

‘സാധാരണ വെള്ളമല്ല പകരം ചെടിയുടെ പ്രത്യേക വളര്‍ച്ചയ്ക്കായി പതഞ്ജലി ജലമാണ് ഉപയോഗിക്കുന്നതെന്ന്’ തുടങ്ങി ട്വിറ്ററിലും ഫെയ്സ്ബുക്കിലും ട്രോളുകളുടെ പൂരമാണ്.

മുബൈയിലെ വസൈ വിരാര്‍ മേയര്‍ പ്രവീണ താക്കൂര്‍ പെരുമഴയത്ത് ചെടി നനച്ച ചിത്രം കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്താണ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത്

Advertisement