എഡിറ്റര്‍
എഡിറ്റര്‍
ഇത് നവയുഗ നീറോ ചക്രവര്‍ത്തിയോ? സ്വന്തം നാട് കത്തിയെരിയുമ്പോള്‍ സെല്‍ഫിയെടുത്ത് ഫെയ്‌സ്ബുക്കിലിട്ട് ബി.ജെ.പി എം.എല്‍.എ; പ്രതിഷേധവുമായി വോട്ടര്‍മാര്‍
എഡിറ്റര്‍
Friday 12th May 2017 9:51am

റോമാ സാമ്രാജ്യം കത്തിനശിച്ചപ്പോള്‍ വയലിന്‍ വായിച്ച നീറോ ചക്രവര്‍ത്തിയെ കുറിച്ച് കേട്ടിട്ടില്ലേ? നീറോ ചക്രവര്‍ത്തിയുടെ നവയുഗ മാതൃകയാവുകയാണ് ബി.ജെ.പി എം.എല്‍.എ. ചക്രവര്‍ത്തി വയലിന്‍ വായിച്ചത് സാമ്രാജ്യം കത്തിയെരിയുമ്പോഴാണ്. പക്ഷെ സ്വന്തം മണ്ഡലത്തില്‍ തീപിടിത്തമുണ്ടായി വീടുകള്‍ കത്തിയെരിയുന്നതിന്റെ സെല്‍ഫിയെടുത്താണ് എംഎല്‍എ സോഷ്യല്‍ മീഡിയിലെ ചര്‍ച്ച ആയി മാറിയിരിക്കുന്നത്.


Also Read: ‘പരിമിതികള്‍ പറഞ്ഞ് ഓടിയൊളിക്കുന്നവര്‍ ഇതൊന്ന് വായിക്കണം’; നമുക്ക് കാണാനാവാത്ത ലോകങ്ങള്‍ ‘കാണുന്ന’ അഫ്‌സല്‍ കശ്മീരും ദല്‍ഹിയും നോര്‍ത്ത് ഈസ്റ്റും കടന്ന് യാത്ര തുടരുകയാണ്


രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ബച്ചു സിംഗ് ആണ് ഫേസ്ബുക്ക് വഴി സ്വന്തം നാട് കത്തിയെരിയുന്ന സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയിതത്. ബയാന നഗരത്തിലെ നഗഌമൊറോഗലി ദാംഗിലായാണ് സംഭവം. സംഭവസ്ഥലത്തെത്തിയ എം.എല്‍.എ പറയുന്നത് ഇങ്ങനെയാണ്.

തീക്കിടയില്‍ ആരെങ്കിലുമുണ്ടോയെന്ന് താന്‍ ഫോട്ടോയെടുത്ത് പരീക്ഷിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ മറ്റൊരു ചിത്രവുമെടുത്ത് ഇദ്ദേഹം മറ്റൊരു വിശദീകരണവും നടത്തി. ഇത് ഇടപെടലിന്റെ പ്രശ്‌നമല്ലെന്നും താന്‍ തീപിടിത്ത സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിയിക്കാനുമാണ് സെല്‍ഫി എടുത്തതെന്നുമാണ് പറയുന്നത്.


Don’t Miss: ആര്‍.എസ്.എസുകാരനെ ഭീക്ഷണിപ്പെടുത്തി സ്ഥലവും വാഹനവും കൈക്കലാക്കി; മണ്ഡലം സേവാ പ്രമുഖ് അറസ്റ്റില്‍ 


തീര്‍ന്നില്ല, ഫോട്ടോ ഉള്‍പ്പെടുന്ന ഫഌ്‌സ് ഇദ്ദേഹം സ്വന്തം മണ്ഡലത്തില്‍ പ്രതിഷ്ടിക്കുകയും ചെയ്തു. ഭരത്പുര ജില്ലയിലെ സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. വിമര്‍ഷകരുടെ വായടയ്ക്കാനായി എം.എല്‍.എ ചിത്രം എടുത്തുമാറ്റിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതിനകം തന്നെ അതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞിരുന്നു.

Advertisement