എഡിറ്റര്‍
എഡിറ്റര്‍
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് ബി.ജെ.പി എം.എല്‍.എക്കെതിരെ വീണ്ടും കേസ്
എഡിറ്റര്‍
Wednesday 1st February 2017 4:21pm

suresh-rana


പ്രദേശത്ത് പുതുതായി പണിത റോഡിന് സ്വന്തം പേരിട്ട ശിലാഫലകം
സ്ഥാപിച്ചതിനാണ് കേസ്. യു.പിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം റാണയ്‌ക്കെതിരെ എടുക്കുന്ന മൂന്നാമത്തെ കേസാണിത്.


ലക്‌നൗ: യു.പിയില്‍ അധികാരം കിട്ടിയാല്‍ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന് പറഞ്ഞതിന് കേസ് നേരിടുന്ന ബി.ജെ.പി എം.എല്‍.എ സുരേഷ് റാണയ്‌ക്കെതിരെ വീണ്ടും കേസ്. ഗോഹര്‍പൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് കേസ്.

പ്രദേശത്ത് പുതുതായി പണിത റോഡിന് സ്വന്തം പേരിട്ട ശിലാഫലകം സ്ഥാപിച്ചതിനാണ് കേസ്. യു.പിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം റാണയ്‌ക്കെതിരെ എടുക്കുന്ന മൂന്നാമത്തെ കേസാണിത്.


Read more: അമിത് ഷായുടെ കോലം കത്തിച്ചു, വാഹനം തടഞ്ഞു: യു.പിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അനുനയിപ്പിക്കാനാവാതെ ബി.ജെ.പി


അധികാരത്തിലെത്തിയാല്‍ ഖൈരാനയിലും ദയൂബന്ദിലും മൊറാദാബാദിലും കര്‍ഫ്യൂ പ്രഖ്യാപിക്കും എന്നു പ്രഖ്യപിച്ചതിനായിരുന്നു കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. ശ്യാംലി ജില്ലയിലെ താന ഭവനിലെ ബി.ജെ.പി ബൂത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് റാണയുടെ പരാമര്‍ശം.  നേരത്തെ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ബി.ജെ.പി നേതാവാണ് റാണ.

മുന്‍കൂര്‍ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് യോഗം നടത്തിയതിനായിരുന്നു റാണയ്‌ക്കെതിരെ ആദ്യം കേസെടുത്തിരുന്നത്. ഉത്തര്‍പ്രദേശ് ബി.ജെ.പി ഉപാധ്യക്ഷനാണ് റാണ.


Also read: ഇന്ന് ബജറ്റ് അവതരിപ്പിച്ചതിലൂടെ വെളിപ്പെട്ടത് മോദി സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധ മുഖം: ലാലുപ്രസാദ് യാദവ്


 

Advertisement