എഡിറ്റര്‍
എഡിറ്റര്‍
രാമക്ഷേത്രം നിര്‍മ്മാണം തടഞ്ഞാല്‍ മുസ്‌ലീങ്ങളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ല: ഭീഷണിയുമായി ബി.ജെ.പി എം.എല്‍.എ
എഡിറ്റര്‍
Friday 14th July 2017 2:34pm

ന്യൂദല്‍ഹി: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മുസ്‌ലീങ്ങളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ബ്രിജ്ഭൂഷണ്‍ രജപുത്.

‘ഞങ്ങള്‍ നൂറു കോടി ഹിന്ദുക്കളുണ്ട്. ഞങ്ങള്‍ എന്തായാലും എത്രയും പെട്ടെന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും. ഞങ്ങള്‍ അതിന് പ്രതിജ്ഞയെടുത്തു കഴിഞ്ഞു. പക്ഷെ ഞങ്ങളുടെ വഴി തെറ്റിക്കാന്‍ മുസ്‌ലീങ്ങള്‍ ശ്രമിച്ചാല്‍ അവര്‍ ഹജ്ജിന് മക്കയില്‍ പോകുന്നത് ഞങ്ങള്‍ അവസാനിപ്പിക്കും.’ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ ബ്രജ്ഭൂഷണ്‍ യാദവ് പറഞ്ഞു.


Must Read:കോഴിക്കോട് സ്‌കൂള്‍വളപ്പില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു


‘ജയ് ശ്രീറാം’ എന്നു പറഞ്ഞാണ് ബ്രജ്ഭൂഷണ്‍ ഫേസ്ബുക്ക് ലൈവ് ആരംഭിച്ചത്.

‘ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യയും മുസ്‌ലീങ്ങള്‍ക്ക് പാകിസ്ഥാനും നല്‍കി. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്. ന്യൂനപക്ഷങ്ങളുടേതല്ല. ഞങ്ങള്‍ ഈ രാജ്യക്കാരാണെന്നും ഇവിടംവിട്ടുപോകാന്‍ ആര്‍ക്കും പറയാനാവില്ലെന്നും മുസ്‌ലീങ്ങള്‍ പലപ്പോഴും പറയാറുണ്ട്. ഞങ്ങള്‍ അവരോട് ഇതുവരെ ഇവിടംവിടാന്‍ പറഞ്ഞിട്ടില്ല. ഞങ്ങള്‍ പറഞ്ഞാല്‍ അവര്‍ക്കിവിടെ നില്‍ക്കാനുമാവില്ല.’ അദ്ദേഹം പറഞ്ഞു.

മുസ്‌ലീങ്ങളെ ഇന്ത്യയില്‍ നില്‍ക്കാന്‍ അനുവദിച്ചത് മഹാത്മാഗാന്ധിയുടെ മഹാമനസ്‌കതയാണ്. ഞങ്ങള്‍ അതിനെ അംഗീകരിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.

‘മുസ്‌ലീങ്ങള്‍ക്കു നല്‍കുന്ന ഹജ്ജ് സബ്‌സിഡിയും സംവരണവും സര്‍ക്കാര്‍ നിര്‍ത്തലാക്കണം. അവര്‍ ന്യൂനപക്ഷ സമുദായമല്ല. എന്നിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ നേടുകയാണ്.’ അദ്ദേഹം പറഞ്ഞു.

Advertisement