ആലപ്പുഴ: വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് നാണക്കേടായെന്നും അമിത്ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ളവര്‍ കേരളത്തെപ്പറ്റി ഉത്തരവാദിത്തരഹിതമായ പ്രസ്താവനകള്‍ നടത്തിയത് വിപരീതഫലമുണ്ടാക്കിയെന്നും ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ വിമര്‍ശനം.

Subscribe Us:

യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്ത പ്രസ്താവനകളാണ് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയതെന്ന് ചിലര്‍ തുറന്നടിച്ചതോടെ ഗ്രൂപ്പുതിരിഞ്ഞുള്ള വാഗ്വാദങ്ങള്‍ക്കും കാരണമായി.


Dont Miss ബി.ജെ.പിയാണ് ശിവസേനയുടെ മുഖ്യശത്രു; രാഹുല്‍ ഒരുപാട് മാറി; സേന എം.പി സഞ്ജയ് റൗട്ട്


എന്നാല്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സൗകര്യാര്‍ത്ഥം രണ്ടുതവണമാറ്റിവെച്ച ജാഥയില്‍ നിന്നും അദ്ദേഹം വിട്ടുനിന്നത് യോഗത്തില്‍ ചര്‍ച്ചയായില്ല. ജനരക്ഷാ യാത്രയുടെ കണ്‍വീനര്‍ വി. മുരളീധരന്‍ സംസ്ഥാനകമ്മിറ്റി യോഗത്തില്‍ എത്തിയെങ്കിലും ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ മടങ്ങി.

അതേസമയം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടും വിഷയം ചര്‍ച്ച ചെയ്തില്ലെന്നാണ് വിശദീകരണം.

ജനരക്ഷാ യാത്ര മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളുവെന്നും വേങ്ങര, മെഡിക്കല്‍ കോളേജ് കോഴ,നോട്ട് നിരോധനം ജി.എസ്.ടി തുടങ്ങിയവയൊന്നും ചര്‍ച്ച ചെയ്തില്ലെന്നുമാണ് ഔദ്യോഗിക ഭാഷ്യം. വേങ്ങരയില്‍ വോട്ടുകുറഞ്ഞത് ജനസംഖ്യാപരമായ ചില പ്രത്യേകതകള്‍കൊണ്ടാണെന്നാണ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.