Administrator
Administrator
അന്‍വാര്‍ശേരിയിലേക്കും ഗ്രീന്‍വാലിയിലേക്കും ബി ജെ പി മാര്‍ച്ച്
Administrator
Monday 9th August 2010 9:35pm

തിരുവനന്തപുരം: പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനിയുടെ പ്രവര്‍ത്തന കേന്ദ്രമായ അന്‍വാര്‍ശേരിയിലേക്കും പോപ്പുലര്‍ ഫ്രണ്ട ആസ്ഥാനമായ മഞ്ചേരി ഗ്രീന്‍വാലിയിലേക്കും ബി ജെ പി മാര്‍ച്ച് നടത്തുന്നു. ഭീകരവാദസംഘടനകള്‍ക്കും പരിശീലന കേന്ദ്രങ്ങള്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ടാണു മാര്‍ച്ചെന്ന് ബി ജെ പി പ്രസിഡന്റ് വി മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അന്‍വാര്‍ശ്ശേരിയിലേക്ക ഓഗസ്റ്റ് 20നും ഗ്രീന്‍വാലിയിലേക്ക് 27നും മാര്‍ച്ച് നടത്താനാണ് തീരുമാനം. തീവ്രവാദത്തിനെതിരായി സി പി ഐ എമ്മും കോണ്‍ഗ്രസും നടത്തുന്ന പ്രസ്താവനകളില്‍ ആത്മാര്‍ഥതയില്ല. മഅദനിയുടെ പേരിലുള്ള കേസ് രാഷ്ട്രീയലക്ഷ്യമിട്ടുള്ളതല്ലതെന്നു സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞിട്ടും അറസ്റ്റിനുള്ള സാഹചര്യമൊരുക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് തയാറായിട്ടില്ല. ഇതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്.

കര്‍ണാടക പൊലീസ് സഹായം ആവശ്യപ്പെട്ടില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കലാണ്. കേരളത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാനാണു കര്‍ണാടക പൊലീസ് നടപടികള്‍ വൈകിപ്പിക്കുന്നത്. മഅദനിയെ അറസ്റ്റുചെയ്താല്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിനും ലഭിച്ചിട്ടുണ്ട്.

അന്‍വാര്‍ശ്ശേരിയില്‍ നിരോധ}ാജ്ഞ പ്രഖ്യാപിച്ചു മഅദനിയെ അറസ്റ്റുചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണു കേരളസര്‍ക്കാര്‍ ചെയ്യേണ്ടത്. പി ഡി പിയെ മുന്‍നിര്‍ത്തി ജമാഅത്തെ ഇസ്്‌ലാമിയും പോപ്പുലര്‍ഫ്രണ്ടും ഉള്‍പ്പെടെയുള്ള സംഘടനകളാണു സമരം നടത്തുന്നത്. കേരളത്തില്‍ ഭീകരവാദപ്രവര്‍ത്ത}ങ്ങള്‍ക്കു വിത്തിട്ടതു മഅദനിയാണ്.അധ്യാപകന്റെ കൈവെട്ടിമാറ്റിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ രാജ്യദ്രോഹ തെളിവുകള്‍ ലഭിച്ചിട്ടും അത്തരം വകുപ്പുകള്‍ ചുമത്താന്‍ പോലീസ് തയാറായിട്ടില്ലെന്നു മുരളീധരന്‍ പറഞ്ഞു.

Advertisement