Categories

ബി.ജെ.പി മോഡിയെ പാര്‍ട്ടിയെക്കാള്‍ വലുതായി ചിത്രീകരിക്കുന്നു: പി.ചിദംബരം

CHITHAMBARAM

ന്യൂദല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടി തങ്ങളുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ പാര്‍ട്ടിയെക്കാള്‍ വലുതായി ചിത്രീകരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം.

അടുത്തു തന്നെ ഇതിന്റെ ഭവിഷ്യത്ത് ബി.ജെ.പി തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയേക്കാല്‍ ആപല്‍ക്കരമായ ആര്‍.എസി.എസിന്റെ ആശയങ്ങളാണ് മോഡി പ്രചരിപ്പിക്കുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി.

ബി.ജെ.പി പാര്‍ട്ടിയെക്കാള്‍ വലുതായി ഒരാളെ ചിത്രീകരിക്കുകയാണ്. തങ്ങളുടെ തെറ്റ് അവര്‍ തിരിച്ചറിയും. ഇപ്പോഴല്ലെങ്കിലും അടുത്തു തന്നെ അതുണ്ടാവും.

ഇത് പ്രസിഡന്‍ഷ്യല്‍ രീതിയില്‍ ഭരണം നടക്കുന്ന ഒരു രാജ്യമല്ല. പാര്‍ലിമെന്ററി ജനാധിപത്യം പിന്തുടരുന്ന രാജ്യാണ് . പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ ഒരാളെയും പാര്‍ട്ടിയെക്കാള്‍ വലുതായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ലെന്നും ചിദംബരം പറഞ്ഞു.

മോഡിയെ ഉയര്‍ത്തിക്കാട്ടുന്നതിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍.എസ്.എസ് ആണ് ഇതിനു പിന്നില്‍. മോഡി പ്രചരിപ്പിക്കുന്നത് ബി.ജെ.പിയുടെ ആശയങ്ങളല്ല.

മറിച്ച് രഹസ്യ സ്വഭാവം പുലര്‍ത്തുന്ന ആര്‍ എസ് എസ്സിന്റെ ആശയങ്ങളാണ്. അത് ബി.ജെ.പിയെക്കാള്‍ അത്യന്തം ആപല്‍ക്കരമാണ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞൂ.

Tagged with: | |