എഡിറ്റര്‍
എഡിറ്റര്‍
‘ഹര്‍ ഹര്‍ മോഡി’ മുദ്രാവാക്യം ബി.ജെ.പി ഉപേക്ഷിച്ചു; തീരുമാനം ആര്‍.എസ്.എസ് നിര്‍ദേശത്തെ തുടര്‍ന്ന്
എഡിറ്റര്‍
Monday 24th March 2014 8:54am

modi-2

ന്യൂദല്‍ഹി: ആര്‍.എസ്.എസ് നിര്‍ദേശത്തെതുടര്‍ന്ന് ‘ഹര്‍ ഹര്‍ മോഡി’ മുദ്രാവാക്യം ബി.ജെ.പി ഉപേക്ഷിച്ചു. ‘ഹര്‍ ഹര്‍ മോഡി’ ബി.ജെ.പിയുടെ മുദ്രാവാക്യമല്ലെന്നും ‘ഇക്കുറി മോഡി സര്‍ക്കാര്‍’ എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും ബി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന ശിവസ്തുതിക്ക് സമാനമായി ബി.ജെ.പി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പുയോഗങ്ങളില്‍ ഹര്‍ ഹര്‍ മോഡി എന്ന് വിളിക്കുന്നതിനെതിരെ നിരവധി ആളുകള്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും പരാതി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മുദ്രാവാക്യം ഉപേക്ഷിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പിയോട് ആവശ്യപ്പെടുകയായിന്നു.

ആര്‍.എസ്.എസ് ഇടപെട്ടതിനെ തുടര്‍ന്ന് ‘ഹര്‍ ഹര്‍ മോഡി’ മുദ്രാവാക്യം ഉപേക്ഷിക്കാന്‍ മോഡി തന്നെ അനുയായികളോട് ആഹ്വാനം ചെയ്തു. ആവേശഭരിതരായ ചില പ്രവര്‍ത്തകര്‍ ഹര്‍ ഹര്‍ മോഡി ഉപയോഗിക്കുന്നുണ്ടെന്നും ഇത് ഉപേക്ഷിക്കണമെന്നും മോഡി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ആവശ്യപ്പെട്ടത്.

വ്യക്തിപൂജ അവസാനിപ്പിക്കണമെന്ന് ദ്വാരക ശങ്കരാചാര്യരും ആര്‍.എസ്.എസിനോട് ആവശ്യപ്പെട്ടിരുന്നു.

ഹര്‍ ഹര്‍ മോഡി വിളിക്കെതിരെ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പു കമീഷന്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ഖുര്‍ഷിദ് ആവശ്യപ്പെട്ടിരുന്നു.

Advertisement