എഡിറ്റര്‍
എഡിറ്റര്‍
അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍; യു.പിയില്‍ ബി.ജെ.പി കുതിക്കുന്നു; പഞ്ചാബില്‍ എ.എ.പി മുന്നേറുന്നു
എഡിറ്റര്‍
Saturday 11th March 2017 8:46am

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജപി മുന്നില്‍. യുപിയില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 26 സീറ്റുകളില്‍ ലീഡ്. 53 സീറ്റുകളുമായി ബിജെപി പോരാട്ടം കടുപ്പിക്കുന്നു. ഒന്‍പതു സീറ്റുകളുമായി ബിഎസ്പിയും തൊട്ടുപിന്നാലെയുണ്ട്. പഞ്ചാബില്‍ 13 മൂന്നു സീറ്റുമായി കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. അതേസമയം, ഒമ്പത് സീറ്റുകളില്‍ എ.എ.പി മുന്നേറുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട വോട്ടെടുപ്പിന്റെ ഫലം ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കും. രാവിലെ എട്ടിനാണു വോട്ടെണ്ണല്‍ ആരംഭിച്ചത്. പത്തരയോടെ ഫലസൂചനകള്‍ പുറത്തുവരും. ഉച്ചയോടെ പൂര്‍ണചിത്രം വ്യക്തമാകും.

Advertisement