ജിന്‍സി ജി ബാലന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ നേട്ടമാണ് ഇത്തവണ നേടാന്‍ കഴിഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ത്രികോണമത്സരം ഒറ്റപ്പെട്ടതായിരുന്നു. ഇതുവരെ യു.ഡി.എഫ്, എല്‍.ഡി.എഫ് എന്നാ പ്രധാനപ്പെട്ട രണ്ടുകക്ഷികളിലൊതുങ്ങിയുള്ള ജനവിധിയാണ് കേരളത്തില്‍ കണ്ടുവന്നിരുന്നത്. എന്നാല്‍ പതിവിന് വിപരീതമായാണ് ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

Subscribe Us:

കാസര്‍കോട് നഗരസഭയില്‍ യു.ഡി.എഫ് കഴിഞ്ഞാല്‍ ഏറ്റവും വലിയ നേട്ടം കൊയ്തിരിക്കുന്നത് ബി.ജെ.പിയാണ്. 8സീറ്റുകളാണ് കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പി നേടിയിരിക്കുന്നത്. ഐ.എന്‍.എല്‍ എല്‍.ഡി.എഫ് വിട്ടതാണ് ബി.ജെ.പിക്ക് തുണയായതെന്നാണ് രാഷ്ട്രീയനിരീക്ഷകരര്‍ വിലയിരുത്തുന്നത്.

തിരുവനന്തപുരം നഗരസഭയിലെ 5 സീറ്റുകളാണ് ഇത്തവണ ബി.ജെ.പി നേടിയത്. ശ്രീകണേഠശ്വരം വാര്‍ഡിലും പാല്‍ക്കുളങ്ങര വാര്‍ഡിലും നെട്ടയം വാര്‍ഡിലുമാണ് ഇത്തവണ താമര വിരിഞ്ഞത്. കൊല്ലം, തൃശ്ശൂര്‍,കൊച്ചി കോര്‍പ്പറേഷനുകളില്‍ രണ്ട് വീതം സീറ്റകള്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്.

നഗരസഭകളിലും ഇത്തവണ പലയിടത്തും താമര പ്രഭാവമുണ്ട്. ബി.ജെ.പി ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് കൊടുങ്ങല്ലൂര്‍ നഗരസഭയിലാണ്. 6 സീറ്റുകള്‍. മാവേലിക്കരയിലും തിരുവല്ലയിലും കുന്നംകുളത്തും കാഞ്ഞങ്ങാടും അഞ്ചുവീതം സീറ്റുകള്‍ ബി.ജെ.പി നേടിയിട്ടുണ്ട്. കോട്ടയം, ഒറ്റപ്പാലം നഗരസഭകളില്‍ നാലുവീതവും, ഇരിങ്ങാലക്കുട, പെരുമ്പാവൂര്‍,പാലക്കാട്, പത്തനംതിട്ട നഗരസഭകളില്‍ രണ്ടുവീതം സീറ്റുകളും ബി.ജി.പിക്കാണ്.
ഏലൂരിലും കൂന്നംകൂളത്തും പരവൂരിലും ബി.ജെ.പി സീറ്റുകള്‍ നിര്‍ണ്ണായകമാണ്.

ഗ്രാമപഞ്ചായത്തുകളിലും ബി.ജെ.പി സാന്നിധ്യം കൂടിയതായാണ് ഫലങ്ങള്‍ വെളിവാക്കുന്നത്. പതിനെട്ട്  ഗ്രാമപഞ്ചായത്തുകളില്‍ ബി.ജെ.പി മുന്നിട്ടുനില്‍ക്കുകയാണ്. മൂന്ന് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ബി.ജെ.പി ലീഡ് ചെയ്യുകയാണ്. 120 വാര്‍ഡുകളില്‍ താമരവിരിയിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.

ബി.ജെ.പി വോട്ടുകള്‍ മറിയുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പ് ഫലം.