എഡിറ്റര്‍
എഡിറ്റര്‍
ബിജെപി അധികാരത്തിലെത്തിയാല്‍ സോണിയയെയും രാഹുലിനെയും തുണിയുരിഞ്ഞ് നാടുകടത്തുമെന്ന് ബിജെപി നേതാവ്
എഡിറ്റര്‍
Monday 31st March 2014 11:03am

sonia-with-rahul

ന്യൂദല്‍ഹി: ബിജെപി അധികാരത്തിലേറിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തുമെന്ന ബിജെപി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍.

രാജസ്ഥാനിലെ ബിജെപി എം.എല്‍.എ ഹീരാലാല്‍ റേഗറാണ്  വിവാദപരാമര്‍ശം നടത്തിയത്. രാജസ്ഥാനിലെ ടോങ്ക് നിയോജകമണ്ഡലത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും റേഗര്‍ പറഞ്ഞു. എന്നാല്‍ ഹീരാലാലിന്റെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദ് രംഗത്തെത്തിയിരുന്നത്.

നരേന്ദ്ര മോഡിയെ കഷ്ണങ്ങളായി വെട്ടിനുറുക്കുമെന്ന പ്രസംഗത്തെത്തുടര്‍ന്ന് അറസ്റ്റിലായ ഇമ്രാന്‍ മസൂദ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

Advertisement