Categories

Headlines

മുസാഫര്‍നഗര്‍ കലാപത്തില്‍ ആരോപണവിധേയരായ നേതാക്കള്‍ക്ക് മോഡിയുടെ റാലിയില്‍ സ്വീകരണം

sangeet-som

ന്യൂദല്‍ഹി: മുസാഫര്‍നഗര്‍ കലാപത്തില്‍ ആരോപണവിധേയരായ ബി.ജെ.പി നേതാക്കള്‍ക്ക് മോഡിയുടെ റാലിയില്‍ സ്വീകരണം നല്‍കാന്‍ തീരുമാനം. ആരോപണവിധേയരായ സംഗീത് സോം, സുരേഷ് റെയ്‌ന എന്നിവരെയാണ് പാര്‍ട്ടി അഭിനന്ദിക്കുന്നത്.

ഈ ആഴ്ച്ച അവസാനം ആഗ്രയില്‍ നടക്കാനിരിക്കുന്ന റാലിയിലാണ് നേതാക്കളെ അഭിനന്ദിക്കുന്നത്. സംഗീതും സുരേഷും ഇപ്പോള്‍ ജാമ്യത്തിലാണ്.

നേതാക്കള്‍ക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇത്തരം കുറ്റം ചുമത്തിയത് അടിസ്ഥാനരഹിതമായിട്ടാണെന്ന് കോടതി പോലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അവര്‍ ഞങ്ങളുടെ നേതാക്കളാണ്. ഞങ്ങളുടെ റാലിയില്‍ അവരെ ബഹുമാനിക്കുന്നതാണ്. ബി.ജെ.പി നേതാവ് കല്‍രാജ് മിഷ്‌റ പറഞ്ഞു.

മുസാഫര്‍നഗര്‍ കലാപ സമയത്തുള്ളതാണെന്ന തരത്തില്‍ വ്യാജ വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്നാണ് സംഗീത് സോമിനെതിരെയുള്ള കേസ്.