എഡിറ്റര്‍
എഡിറ്റര്‍
ഇതോ ഗോ സംരക്ഷണം; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവിന്റെ പശുശാലയില്‍ പട്ടിണി കിടന്ന് ചത്തത് 200 പശുക്കള്‍
എഡിറ്റര്‍
Friday 18th August 2017 8:15pm


റായ്പുര്‍: ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ റായ്പുരില്‍ ബിജെപി നേതാവ് നടത്തുന്ന പശുശാലയില്‍ മൂന്നു ദിവസത്തിനിടയില്‍ 200 പശുക്കള്‍ ചത്തു.ബിജെപി നേതാവ് ഹരീഷ് വര്‍മയുടെതാണ് ഗോശാല. 27 പശുക്കള്‍ ചത്തെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 200ല്‍ അധികം പശുക്കള്‍ ഇവിടെ ഭക്ഷണവും മരുന്നും ലഭിക്കാതെ ചത്തതായി സമീപവാസികള്‍ പറയുന്നു.

ചാവുന്ന പശുക്കളെ അപ്പപ്പോള്‍ മറവു ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ നിരന്തരം മണ്ണുമാന്തിയന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് ചത്ത പശുക്കളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും പട്ടിണിമൂലമാണ് പശുക്കള്‍ ചത്തെതെന്ന് സ്ഥിരികരിച്ചു. 27 പശുക്കളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെന്നും മറ്റുള്ള പശുക്കളെ മറവ് ചെയ്തതിനാല്‍ കഴിഞ്ഞില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.


Also Read ബീഹാറില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; ഭൂരിപക്ഷത്തിന്റെ മതവികാരം വൃണപെടുത്തിയതിന് മര്‍ദ്ദനമേറ്റവര്‍ക്കെതിരെ കേസ്


എന്നാല്‍ പശുക്കള്‍ ചത്തത് മതില്‍ ഇടിഞ്ഞാണെന്നാണ് ഹരീഷ് വര്‍മ പറയുന്നത് പശുശാല നിര്‍മിക്കുന്നതിന് സംസ്ഥാനസര്‍ക്കാറിനോട് പണം ചോദിച്ചിരുന്നെങ്കിലും അത് അനുവദിച്ചില്ല. ഇവിടെ 220 പശുക്കളെ പാര്‍പ്പിക്കാനെ കഴിയു എന്നിട്ടും ഇവിടെ 650 പശുക്കളെ സംരക്ഷിക്കുന്നുണ്ടെന്നും പശുക്കള്‍ ചത്തതിന് താന്‍ ഉത്തരവാദിയല്ലെന്നും ഹരീഷ് പറഞ്ഞു.

Advertisement