Categories

സൊ­ഹ­റാ­ബു­ദ്ദി­നെ വ­ധി­ക്കാന്‍ ബി ജെ പി നേ­താ­വി­ന് 10 കോടി നല്‍കി

ന്യൂദല്‍­ഹി: രാ­ജ­സ്ഥാന്‍ മുന്‍ ആ­ഭ്യ­ന്ത­മ­ന്ത്രിയും സംസ്ഥാ­ന മാര്‍­ബിള്‍ മാ­ഫി­യയും ത­മ്മില്‍ 10 കോ­ടി­ രൂ­പ­യു­ടെ ധാ­ര­ണ­യി­ലാ­ണ് സൊ­ഹ­റാ­ബു­ദ്ദി­നെ കൊ­ല­പ്പെ­ടു­ത്തി­യ­തെ­ന്ന് സാ­ക്ഷി­മൊഴി.

സൊ­ഹ­റാ­ബു­ദ്ദി­ന്‍ കൊ­ല­പാ­ത­ക­ത്തി­ന്റെ ദ­ക്‌­സാ­ക്ഷിയാ­യ തുള്‍­സിറാം റാം പ്ര­ജാ­പ­തി­യോ­ടൊ­പ്പം ജ­യില്‍ മു­റി പ­ങ്കി­ട്ട­് അ­സം ഖാ­നാ­ണ് കേ­സ­ന്വേ­ഷി­ക്കു­ന്ന­ സി ബി ഐ­ക്ക് മൊ­ഴി നല്‍­കി­യത്.

മാ­ര്‍­ബിള്‍ വോ­ബി­യില്‍ നി­ന്നും പ­ണം ത­ട്ടി­യി­രുന്ന സൊ­ഹ­റാ­ബു­ദ്ദി­നെ കൊ­ല­പ്പെ­ടു­ത്താന്‍ വേ­ണ്ടി രാ­ജ­സ്ഥാ­നി­ലെ ആര്‍ കെ മാര്‍­ബിള്‍­സ് എ­ന്ന ക­മ്പ­നി രാ­ജ­സ്ഥാന്‍ മുന്‍ ആ­ഭ്യ­ന്ത­ര­മന്ത്രി ഗു­ലാ­ബ് ച­ന്ദ് ക­ത്താ­രി­യ­ക്ക് 10 കോ­ടി നല്‍­കി­യെ­ന്നാ­ണ് ഖാ­ന്റെ മൊഴി.

ഇ­ക്കാ­ര്യം തുള്‍­സി­റാ­മാ­ണ് ത­ന്നോ­ട് പ­റ­ഞ്ഞ­തെ­ന്ന് ഖാന്‍ പ­റഞ്ഞു. കു­റെ തു­ക മ­റ്റു­ള്ള­വര്‍­ക്ക ്‌­വീ­തി­ച്ചു നല്‍­കി­യെ­ങ്കിലും ബാ­ക്കി­യെല്ലാം ക­ത്താരി­യ കൈവ­ശം വ­ച്ചു. സൊ­ഹ­റാ­ബു­ദ്ദി­നെ വ­ധി­ക്കു­ന്ന­തി­നു സാ­ക്ഷിയാ­യ തുള്‍­സി റാ­മി­നെ രാ­ജ്­സ്ഥാന്‍ ഗു­ജ­റാ­ത്ത് പോ­ലി­സാ­ണ് വ്യാ­ജ ഏ­റ്റു­മു­ട്ട­ലില്‍ കൊ­ല­പ്പെ­ടു­ത്തി­യ­തെ­ന്ന് ഖാന്‍ പ­റഞ്ഞു. തുള്‍­സി റാം പ3ജാ­പ­തി­യെ ഒ­റ്റ­യ്­ക്ക കൊണ്ടു­പോ­യാ­ണ് വ­ധി­ച്ച­തെന്നും ഖാന്‍ പ­റഞ്ഞു. സി ബി ഐ അ­ന്വേ­ഷ­ണ­ത്തില്‍ പ്രധാ­ന സാ­ക്ഷി­യാ­യ­തി­നാല്‍ ത­ന്റെ ജീവ­ന് ഭീ­ഷ­ണി­യു­ണ്ടെന്നും ത­നിക്ക് ഭീഷ­ണി ഫോണ്‍ കോ­ളു­കള്‍ വ­രു­ന്നു­ണ്ടെന്നും അ­സംഖാന്‍ പ­റഞ്ഞു.

ക­ഴിഞ്ഞ ദിവ­സം ത­നി­ക്കെ­തി­രേ­യു­ള്ള ആ­രോ­പ­ണ­ങ്ങള്‍ ക­ത്താരി­യ നി­രാ­ക­രി­ച്ചി­ട്ടു­ണ്ട്. ക­ഴിഞ്ഞ 5 വര്‍­ഷ­ത്തി­നി­ട­യ്­ക്ക് ഇ­തു­വ­രെയും സി ബി ഐ ത­ന്നെ ഇ­തി­ന്റെ പേ­രില്‍ ചോ­ദ്യം ചെ­യ്­തി­ട്ടി­ല്ലെന്നും ക­ത്താരി­യ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.