എഡിറ്റര്‍
എഡിറ്റര്‍
ഗോവയിലെ ബി.ജെ.പി നേതാവ് കൊലപാതകം നടത്തുന്നത് താന്‍ നേരില്‍ കണ്ടിരുന്നെന്ന് മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍
എഡിറ്റര്‍
Tuesday 21st February 2017 7:51pm

 

പനാജി: ബി.ജെ.പി നേതാവ് വിശ്വജിത്ത് കൃഷ്ണറാവു റാണെ പത്തു വര്‍ഷം മുമ്പ് ഒരാളെ കൊലപ്പെടുത്തുന്നത് താന്‍ നേരില്‍ കണ്ടിരുന്നെന്ന് മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. റാണെയുടെ ഡ്രൈവറായിരുന്ന പാണ്ഡുരാഗ് അഡാര്‍ക്കറാണ് 2006 ല്‍ ഷാനു ദോവാങ്കര്‍ എന്നയാളെ കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.


Also read ‘ഇങ്ങളെന്തൊരു വിടലാണ് ഷാജിയേട്ടാ..’; മോദി 21 മണിക്കൂര്‍ ജോലിചെയ്യുന്നെന്ന അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് 


എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങള്‍ മാത്രമാണെന്നാണ് റാണെയുടെ പ്രതികരണം. ഗോവയിലെ ബി.ജെ.പി നേതാക്കളില്‍ ഒരാളായ വിശ്വജിത്ത് കൃഷ്ണറാവു റാണെ ഫെബ്രുവരി നാലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോറിയം മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ വ്യക്തിയാണ്.

‘തനിക്കെതിരെ അഡാര്‍ക്കര്‍ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ചിലയാളുകളുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിന്റെ വിരോധമാണ് ഇയാള്‍ക്കുമെന്നാണ് റാണെ പറയുന്നത്.


Dont miss ഛത്തീസ്ഗണ്ഡില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ ബി.ജെ.പി നേതാവുള്‍പ്പെടെ ഒമ്പത് പേര്‍ കസ്റ്റഡിയില്‍ 


തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന അഡാര്‍ക്കറുടെ വീഡിയോ കണ്ടപ്പോള്‍ ഷോക്കേറ്റത് പോലെയായിരുന്നു. ജോലിയില്‍ നിന്നും പിരിച്ച് വിട്ടതിന് ശേഷം തിരിച്ചെടുക്കണമെന്ന ആവശ്യവുമായി അയാള്‍ വന്നിരുന്നെങ്കിലും താന്‍ തിരിച്ചയക്കുകയാണുണ്ടായത്. രാഷ്ട്രീയ എതിരാളികള്‍ അയാളെ തനിക്കെതിരെ ഉപയോഗിക്കുകയാണെന്നും റാണെ വിശദീകരിച്ചു.

അഡാര്‍ക്കര്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്ന വീഡിയോ പ്രചരിച്ചതോടെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വാല്‍പോയി പൊലീസ് വ്യക്തമാക്കി. വിഷയത്തില്‍ റാണയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Advertisement