എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിലെ സമാധാനം ആര്‍.എസ്.എസിന്റെ ഔദാര്യം; തങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടാല്‍ തലയറുക്കും: കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ്
എഡിറ്റര്‍
Tuesday 16th May 2017 4:16pm

നെയ്യാറ്റിന്‍കര: കൊലവിളി പ്രസംഗവുമായി ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്. ത്ങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടാല്‍ തലയെടുക്കുമെന്നാണ് സുരേഷിന്റെ ഭീഷണി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനം നിലനില്‍ക്കുന്നത് ആര്‍.എസ്.എസിന്റെ ഔദാര്യമാണെന്നും ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ എതിരാളികള്‍ക്ക് പിടികിട്ടാത്തത്തരത്തില്‍ ഞങ്ങളുടെ നേതാക്കള്‍മാരെയും പ്രവര്‍ത്തകനമാരെയും തൊട്ട കരങ്ങളും തലകളും തേടിയിട്ടുള്ള മുന്നേറ്റമുണ്ടാകുമെന്നും സുരേഷ് ആക്രോശിച്ചു.


Dont Miss കലാഭവന്‍ മണിയുടെ പാഡിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നാരോപണം; യുവാവ് പൊലീസ് കസ്റ്റഡിയില്‍ 


നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ പരിപാടിയിലാണ് ജില്ലാ പ്രസിഡന്റിന്റെ പ്രകോപന പരമായ പ്രസംഗം.

പൊലീസിനു നേരേയും സുരേഷ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി. ആക്രമണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചാല്‍ അത് തടയാന്‍ സംസ്ഥാനത്തെ പൊലീസിന് സാധിക്കില്ലെന്നും സുരേഷ് പ്രഖ്യാപിച്ചു.

അതേസമയം കൊലവിളി പ്രസംഗത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുമെന്നാണ് അറിയുന്നത്.

Advertisement