‘അഴിമതിയില്‍ മുങ്ങിക്കുളിച്ച യു പി എ സര്‍ക്കാറില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് കര്‍ണാടകയിലെ ഭൂമിപ്രശ്‌നം ഉയര്‍ത്തുന്നത്. ആദര്‍ശ് കുംഭകോണം, 2G ഇടപാട്, ഗെയിംസ് അഴിമതി എന്നിവയൊന്നും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ല.’

‘ കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ കര്‍ണാടക നിയമസഭയിലാണ് ചര്‍ച്ചചെയ്യേണ്ടത്. പ്രതിരോധസേനയുമായി ബന്ധപ്പെട്ട വിഷയമാണ് ആദര്‍ശ് കുംഭകോണം. അതുകൊണ്ടാണ് എ കെ ആന്റണി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ‘

‘ കേന്ദ്രസര്‍ക്കാറിന്റെ വാശിയാണ് പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസം. നിയമമന്ത്രാലയത്തിന്റേയും പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും നിര്‍ദേശങ്ങള്‍ മാനിക്കാതെയാണ് സ്‌പെക്ട്രം വിതരണം നടന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം അത്യാവശ്യമാണ്’

‘ പ്രശ്‌നത്തില്‍ സി ബി ഐ അന്വേഷണം പര്യാപ്തമല്ല. സി ബി ഐ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണം.’