Categories

യു.പിയില്‍ വീട് കൊള്ളയടിച്ച് ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ കീറിയെറിഞ്ഞ ബി.ജെ.പി നേതാവിനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്

ലക്നൗ: യു.പിയില്‍ വീട് കൊള്ളയടിക്കുകയും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ കീറിയെറിയുകയും ചെയ്ത ബി.ജെ.പി നേതാവിനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്.

ബി.ജെ.പി നേതാവായ ബാബൂ രാജാ എന്ന ആനന്ദ് ഭൂഷണ്‍ സിങിനും സംഘത്തിനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സയ്യദ് അഹമ്മദ് എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.


Dont Miss മമ്മൂക്കയെ കൂടി ഇതിലേക്ക് വലിച്ചിഴക്കരുത്; എന്നെ ടാര്‍ജറ്റ് ചെയ്യുന്നവര്‍ക്ക് പിന്നില്‍ മഞ്ജുവാണോ എന്നറിയില്ല: ദിലീപ്


തോക്ക് അടക്കമുള്ള ആയുധങ്ങളുമായി ഭൂഷണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വീട് ആക്രമിക്കുകയായിരുന്നു എന്നാണ് സയ്യദിന്റെ പരായതിയില്‍ പറയുന്നു. വീട് കൊള്ളയടിച്ചെന്നും മതഗ്രന്ഥങ്ങള്‍ കീറി എറിഞ്ഞെന്നും പരാതിയിലുണ്ട്.

പ്രതാപ്ഗര്‍ഹ് ജില്ലയിലെ ലാല്‍ഗഞ്ചിലുള്ള ശ്മശാനഭൂമിയിലെ മരങ്ങള്‍ വെട്ടുന്നതിനെ എതിര്‍ത്തതാണ് ആക്രമണത്തിന് കാരണമെന്ന് സയ്യദിന്റെ പരാതിയില്‍ പറയുന്നു.

ഇതിനെ ചൊല്ലി ആനന്ദ് ഭൂഷണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും സയ്യദ് പറുന്നു. ജൂണ്‍ 21ന് സംഘം വീട് ആക്രമിച്ചെന്നാണ് സയ്യദിന്റെ പരാതിയില്‍ ആരോപിക്കുന്നത്.

ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മുന്‍ അംഗമാണ് ആനന്ദ് ഭൂഷണ്‍ സിങ്. 2011 ലാണ് ഇദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത്. ഇയാള്‍ക്കും കണ്ടാലറിയാവുന്ന 25 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തതായി സ്ഥലം ഇന്‍സ്‌പെക്ടര്‍ സുരേഷ് ചന്ദ് ത്രിപാഠി പറഞ്ഞു.

Tagged with: