എഡിറ്റര്‍
എഡിറ്റര്‍
മാതാ അമൃതാനന്ദമയീ മഠത്തിനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നു: ബി.ജെ.പി നേതാവ്
എഡിറ്റര്‍
Monday 3rd March 2014 7:00am

mt-ramesh

ആലപ്പുഴ: മാതാ അമൃതാനന്ദമയീ മഠത്തിനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി രമേശ്.

അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സൃഷ്ടിയ്ക്കുന്ന മാധ്യമങ്ങളുടെ സ്‌പോണ്‍സര്‍മാര്‍ ആരാണെന്ന് അന്വേഷിച്ചാല്‍ ഇത് വ്യക്തമാവുമെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.

മഠം വിമര്‍ശനത്തിന് അതീതമല്ല. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ മഠത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ്- രമേശ് പറഞ്ഞു.

അമൃതാനന്ദമയീ മഠത്തിനെതിരെയുള്ള ആരോപണങ്ങളില്‍ പ്രതിഷേധിച്ച് അമൃതാനന്ദമയി ഭക്തജന കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു രമേശ്.

അമൃതാനന്ദമയിയുടെ വിശ്വസ്തയായി 20 വര്‍ഷം ആശ്രമത്തില്‍ പ്രവര്‍ത്തിച്ച ഓസ്‌ട്രേലിയ സ്വദേശിനി ഗെയ്ല്‍ ട്രെഡ്‌വെല്‍ ‘ഹോളി ഹെല്‍, എ മെമോയര്‍ ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്‍ഡ് പ്യുവര്‍ മാഡ്‌നെസ്’ എന്ന തന്റെ പുസ്തകത്തില്‍ അമൃതാനന്ദമയിയെയും ആശ്രമത്തെയും കുറിച്ച് എഴുതിയ കാര്യങ്ങള്‍ വിവാദമാവുകയായിരുന്നു.

ചെറിയ ചുറ്റുപാടില്‍ തുടങ്ങിയ കൂട്ടായ്മ ഒരു കച്ചവട സാമ്രാജ്യമായി മാറിയതാണ് അമൃതാനന്ദമയിയുടെ ആശ്രമമെന്നും ആശ്രമത്തില്‍ ബലാത്സംഗ പരമ്പര തന്നെ നടന്നിട്ടുണ്ടെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

അക്രമകാരിയായ സ്ത്രീയെയാണ് ലോകം അമൃതാനന്ദമയി എന്ന് വിളിയ്ക്കുന്നത്. ഒരേ സമയം താന്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അമൃതാനന്ദമയിയുടെ അറിവോടെ തന്നെ അവരോട് ഏറ്റവും അടുത്ത ബന്ധമുള്ള സ്വാമിയാണ് തന്നെ ആശ്രമത്തില്‍ വച്ച് ബലാത്സംഗം ചെയ്തത് തുടങ്ങിയ കാര്യങ്ങളും പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആശ്രമത്തിലെ മുതിര്‍ന്ന സ്വാമിയായ സ്വാമി അമൃതസ്വരൂപാനന്ദയെക്കുറിച്ചും പുസ്തകത്തില്‍ ഗുരുതര ആരോപണങ്ങളുണ്ട്.

Advertisement