എഡിറ്റര്‍
എഡിറ്റര്‍
ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുസ്‌ലീം വ്യാപാരിയെ അടിച്ചുകൊന്ന കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍
എഡിറ്റര്‍
Sunday 2nd July 2017 10:46am

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുസ്‌ലിം വ്യാപാരിയെ ആക്രമിച്ചുകൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി നേതാവ് നിത്യാനന്ദ് മഹ്‌തോയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ ചോട്ടു റാണ എന്നയാള്‍ കഴിഞ്ഞ ദിവസം കോടതി മുന്‍പാകെ ഹാജരായിരുന്നു. ഇയാളുടെ നേതൃത്വത്തിലായിരുന്നു ഒരു കൂട്ടം ആളുകള്‍ കഴിഞ്ഞ ദിവസം അലിമുദ്ദീന്‍ അലിയാസ് അസ്‌കര്‍ അലി എന്ന വ്യാപാരിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.


Dont Miss ജമാഅത്തുദ്ദഅ്‌വയുടെ മുന്നണി സംഘടനക്ക് പാക്കിസ്ഥാനില്‍ നിരോധനം


ഇയാള്‍ വലിയ വടി ഉപയോഗിച്ച് 55-കാരനായ വ്യാപാരിയെ തല്ലുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു. അലിമുദ്ദീന്റെ കാറില്‍ ബീഫുണ്ടെന്ന് പറഞ്ഞ് ഇരുന്നൂറോളം വരുന്ന ആള്‍ക്കൂട്ടം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ബസാര്‍ന്ത് മാര്‍ക്കറ്റിലായിരുന്നു സംഭവം.

ഇതിന് പിന്നാലെ തന്നെ ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാവുള്‍പ്പെടെ പൊലീസ് പിടിയിലാകുന്നത്.

സംഭവത്തില്‍ പതിമൂന്ന് പേര്‍ക്കെതിരെ എഫ്.ഐ .ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരച്ചറിഞ്ഞിട്ടുള്ള അഞ്ചോളം പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സ്ഥലം പോലീസ് സൂപ്രണ്ട് കൗശാല്‍ കിഷോര്‍ പറഞ്ഞു.

അതേസമയം തന്നെ ബി.ജെ.പിയുടെ വിദ്യാര്‍ഥിസംഘടനയായ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതിന് വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ബീഫിന്റെ പേരില്‍ ജൂണ്‍ മാസത്തില്‍ മാത്രം ജാര്‍ഖണ്ഡില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്. പശുവിന്റെ ജഡം വീട്ടുപരിസരത്ത് കണ്ടുവെന്നാരോപിച്ച് 55 വയസുകാരനായ ക്ഷീര കര്‍ഷകനെ 200 ഓളം വരുന്ന ഗോരക്ഷാ പ്രവര്‍ത്തകര്‍ അക്രമിച്ച് കൊലപ്പെടുത്തുകയും വീട് തീവെക്കുകയും ചെയ്തിരുന്നു.

Advertisement