എഡിറ്റര്‍
എഡിറ്റര്‍
നിറം നോക്കിയും ലിംഗം തിരിച്ചും കുട്ടികളെ വിറ്റ ബി.ജെ.പി നേതാവും കുട്ടിക്കടത്ത് സംഘവും പൊലീസ് പിടിയില്‍
എഡിറ്റര്‍
Wednesday 22nd February 2017 8:51am

കൊല്‍ക്കത്ത: കുട്ടികളെ കടത്തുന്ന സംഘത്തിലെ അംഗങ്ങളായ ബി.ജെ.പി മഹിളാ നേതാവിനേയും എന്‍.ജി.ഒയുടെ പ്രവര്‍ത്തകയേയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ദത്ത് നല്‍കുന്ന ഓഫീസറേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബി.ജെ.പി മഹിളാമോര്‍ച്ച നേതാവ് ജൂഹി ചൗധരി, ബിമല ശിശു ഗൃഹ ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രവര്‍ത്തി, സോണാലി മോന്‍ഡോള്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ ജല്‍പൈഗൂരിയില്‍ നിന്നുമാണ് സി.ഐ.ഡി സംഘം ഇവരെ അറസ്റ്റ് ചെയ്തത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുട്ടികളെ കയറ്റിയച്ചതായി ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുട്ടികളെ കാണാതാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പൊലീസിന്റെ അലംഭാവത്തിനെതിരെ മാര്‍ച്ച് നടത്തിയവരാണ് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്.

ഇരുണ്ട നിറമുള്ള പെണ്‍കുട്ടികള്‍ക്ക് 80000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരേയും വെളുത്ത നിറമുള്ള കുട്ടികള്‍ക്ക് ഒന്നര ലക്ഷം വരേയും ആണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപയുമായിരുന്നു വില്‍പ്പന തുകയായി ഇവര്‍ നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി ആദ്യം രണ്ട് ഡോക്ടമാര്‍, ബി.ജെ.പി പ്രാദേശിക നേതാവ്, മറ്റു 19 പേര്‍ എന്നിവരെ ഉള്‍പ്പെടുത്തി സി.ഐ.ഡി കോടതിയില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു.


Also Read: നടിക്കെതിരായ ആക്രമണം; പ്രമുഖ നടന്റെ മൊഴിയെടുത്തു, യുവനടന്റെ വീട്ടില്‍ നിന്നും ഫ്‌ളാറ്റില്‍ നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു, സുനി പിടിയിലായെന്നും സൂചന


അറസ്റ്റിലായ ജൂഹി ചൗധരി പ്രദേശത്തെ സ്‌കൂളിലെ അധ്യാപകയായി ജോലി ചെയ്തു വരികയായിരുന്നു. ബി.ജെ.പി നേതാവിന്റെ സഹായം കൊണ്ടാണ് ഇവര്‍ ശിശുമന്ദിരം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.

കൊല്‍ക്കത്തയുടെ ഉള്‍പ്രദേശങ്ങളിലെ ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങളില്‍ ജനിക്കുന്ന കുട്ടികളേയും ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്ന കുട്ടികളേയുമായിരുന്നു ഇവര്‍ കടത്തിയിരുന്നത്.

Advertisement