എഡിറ്റര്‍
എഡിറ്റര്‍
ചാനല്‍ ചര്‍ച്ചയ്ക്ക് ചൂടേറിയപ്പോള്‍ ബി.ജെ.പി നേതാവിന്റെ നിയന്ത്രണം വിട്ടു ; അവതാരികയും കാണികളും പ്രതിപക്ഷത്തിന്റെ ആളെന്ന് വിളിച്ച് കൂവി നേതാവ് വീഡിയോ കാണാം
എഡിറ്റര്‍
Friday 3rd February 2017 1:22pm

leader
അമൃത്‌സര്‍: നാളെ വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണ് പഞ്ചാബ്. പത്ത് വര്‍ഷമായി തുടരുന്ന അകാലി-ബി.ജെ.പി സഖ്യത്തിന്റെ ഭരണത്തോടുള്ള അമര്‍ഷവും പേറിയാണ് വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തുക.

നാടുനീളം നടന്നും റാലി നടത്തിയുമെല്ലാം വോട്ടര്‍മാരെ പാട്ടിലാക്കാന്‍ ശ്രമിക്കുകയാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും. മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചൂട് ചാനല്‍ ചര്‍ച്ചകളിലും ഉണ്ട്. കഴിഞ്ഞ ദിവസം ആജ് തക്ക് ചാനലും അത്തരത്തിലൊരു ചൂടേറിയ ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ ചൂട് കൂടിയതോടെ കണ്ടു നിന്ന പ്രേക്ഷകരേയും ചര്‍ച്ചയുടെ അവതാരികയേയും അസഭ്യം പറയുക വരെ ചെയ്തു ഒരു നേതാവ്.

ബി.ജെ.പി നേതാവായ തരുണ്‍ ചുഖ് ആണ് ആജ് തക്കിന്റെ അവതാരികയായ അഞ്ജന ഓം കശ്യപിനോട് കയര്‍ത്തത്. ഭരണപക്ഷമായ അകാലി-ബി.ജെ.പി സഖ്യത്തെ പ്രതിനിധീകരിച്ചായിരുന്നു തരുണ്‍ ചുഖ് ചര്‍ച്ചയ്‌ക്കെത്തിയത്. അകാലി സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് തരുണ്‍ ചുഖ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.

അകാലി സ്ഥാനാര്‍ത്ഥിയുടെ അഭാവത്തെക്കുറിച്ച് ചോദിച്ചതിനായിരുന്നു തരുണ്‍ അവതാരികയോട് ആദ്യം കയര്‍ത്തത്. നിയന്ത്രണം വിടാതെ നിന്ന അഞ്ജന ചര്‍ച്ചയെ മുന്നോട്ട് കൊണ്ടു പോയി. എന്നാല്‍ പ്രേക്ഷകരുടെ ഇടയില്‍ നിന്നും ഭരണപക്ഷത്തിനെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നതോടെ തരുണിന്റെ നിയന്ത്രണം വിട്ടു.


Also Read: ഇ.അഹമ്മദിന്റെ മരണം മറച്ചുവെച്ച സംഭവത്തില്‍ മോദി മറുപടി പറഞ്ഞേ തീരൂ: മുസ്‌ലീം ലീഗ്


‘ നീ ആം ആദ്മി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റേയും ആളാണ്. അവരുടെ താല്‍പര്യമാണ് നീ ഇവിടെ പറയുന്നത് ‘. ഇങ്ങനെ അവതാരികയുടെ നേരെ കത്തിക്കയറുകയായിരുന്നു തരുണ്‍ പിന്നീട്. ബി.ജെ.പി നേതാവിന്റെ വാക്കുകളില്‍ അമര്‍ഷം പൂണ്ട കാണികള്‍ ചോദ്യങ്ങളും മറുചോദ്യങ്ങളുമായാണ് തരുണിന്റെ വാക്കുകളെ സ്വീകരിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി പോവുകയായിരുന്നു തരുണ്‍ ചുഖിന്. ഒടുവില്‍ വിയര്‍ത്ത് കുളിച്ചാണ് തരുണ്‍ ചുഖ് ഷോയില്‍ നിന്നും മടങ്ങിയത്.

Advertisement