കൊച്ചി: : ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ പി ശ്രീശന്‍, എം ടി രമേശ്, എ പി പത്മിനി എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. കെ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, കെ ആര്‍ ഉമാകാന്തന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാര്‍.

പി എം വേലായുധന്‍, ബി കെ ശേഖര്‍, കെ ആര്‍ പ്രതാപചന്ദ്രവര്‍മ്മ എന്നിവര്‍ സെക്രട്ടറിമാര്‍. കെ കൃഷ്ണാനന്തപൈ ട്രഷററായി തുടരും. ജോര്‍ജ് കര്യനാണ് പാര്‍ട്ടി വക്താവ്. മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ സംസ്ഥാന ഭാരവാഹി യോഗത്തില്‍ സ്ഥിരം ക്ഷണിതാക്കളായിരിക്കും.