ബംഗളൂരു: ബീഫ് കഴിക്കുന്നത് സാധാരണ കാര്യം മാത്രമാണെന്നും ചില ബ്രാഹ്മണര്‍ വരെ ബീഫ് കഴിക്കുമെന്നുമുള്ള പ്രസ്താവന പിന്‍വലിച്ച് കര്‍ണാടക ബി.ജെ.പി വക്താവ് വാമന്‍ ആചാര്യ. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അത് പിന്‍വലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


Dont Miss തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പി നടത്തിയ അഞ്ച് കോടിയുടെ അഴിമതി പുറത്ത്; വിജിലന്‍സ് അന്വേഷണം വേണമെന്ന് എല്‍.ഡി.എഫ്


ബീഫ് നിരോധനത്തിനെതിരെയായിരുന്നു ബി.ജെ.പി വക്താവ് രംഗത്തെത്തിയത്. ‘എന്റെ സ്വകാര്യ നിലപാടാണ് ഇക്കാര്യത്തില്‍ ഞാന്‍ വ്യക്തമാക്കിയത്. എന്നാല്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നാണ് പറയുന്നത്. ആ സാഹചര്യത്തില്‍ ഞാന്‍ പ്രസ്താവന പിന്‍വലിക്കുകയാണ്’-വാമന്‍ ആചാര്യ പറഞ്ഞു.

കന്നഡ ന്യൂസ് ചാനലിന്റെ പാനല്‍ ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ‘ഇന്ത്യ കാര്‍ഷിക വൃത്തിയിലേക്ക് പോകുന്നതിന് മുന്‍പ് ബ്രാഹ്മണര്‍ ഉള്‍പ്പെടെ എല്ലാ സമുദായത്തില്‍പ്പെട്ടവരും ബീഫ് കഴിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റിലൊക്കെ ഇപ്പോഴും എല്ലാ സമുദായക്കാരും ബീഫ് കഴിക്കുന്നുണ്ട്.


Dont Miss രാമനേക്കാള്‍ മാന്യനാണ് രാവണന്‍; സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കുട്ടിക്ക് അവാര്‍ഡ് നല്‍കണമെന്നും ജി സുധാകരന്‍ 


ശാസ്ത്രീയമായി ചിന്തിക്കുന്ന ഒരാളെന്ന നിലയില്‍ പശുവിനെ ഗോമാതാവായി കാണാന്‍ എനിക്ക് സാധിക്കില്ല. ഹിന്ദുക്കളും പശുവുമായി അഗാധമായ ഒരു ബന്ധമുണ്ടെന്നും എനിക്ക് തോന്നുന്നില്ല. എന്നാല്‍ ഒരു കര്‍ഷക കുടുംബവും പശുവും തമ്മില്‍ ബന്ധമുണ്ട്. ഗോഹത്യ എന്ന വിഷയത്തെ സാമൂഹിക-സാമ്പത്തിക കാഴ്ചപ്പാടോടെ നോക്കിക്കാണുന്നതാണ് നല്ലത്’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ ബി.ജെ.പി നേതൃത്വം തന്നെ രംഗത്തെത്തി. പ്രസ്താവന തെറ്റായിപ്പോയെന്ന് ബി.ജെ.പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സി.ടി രവിയും മുന്‍വക്താവ് മധുസൂദനനും പറഞ്ഞു. പാര്‍ട്ടിയുടെ നിലപാടല്ല അദ്ദേഹം പറഞ്ഞതെന്നും പ്രസ്താവന എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രസ്താവന പിന്‍വലിച്ച് ഇദ്ദേഹം രംഗത്തെത്തിയത്.