ന്യൂദല്‍ഹി: കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള കലഹം പുതിയ മേഖലകളിലേക്ക് നീങ്ങുന്നു. വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ചുവെന്നാരോപിച്ചാണ് ബി ജെ പി കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 30 ലെ അയോധ്യാ വിധി വന്നതോടെയാണ് ബി ജെ പി തങ്ങള്‍ക്കുപറ്റിയ അക്കിടി മനസ്സിലാക്കിയത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ ‘ഹിറ്റ്’ രേഖപ്പെടുത്തിയതോടെ സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചു. തുടര്‍ന്നാണ് പാര്‍ട്ടിയുടെ വെബ്‌സൈറ്റിനു സമാനമായ www.bjp.com എന്ന സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. വ്യാജവെബ്‌സൈറ്റിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.