എഡിറ്റര്‍
എഡിറ്റര്‍
അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പി ലോക ചാമ്പ്യന്‍മാര്‍: രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Friday 8th November 2013 9:38pm

rahul-gandhi

ഛത്തീസ്ഗഡ്: അഴിമതിക്കാര്യത്തില്‍ ബി.ജെ.പി ലോക ചാമ്പ്യന്‍മാരാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കവേയാണ് രാഹുല്‍ ഗാന്ധി ബി.ജെ.പി ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രാമന്‍ സിങിന്റെ മണ്ഡലമായ രാജ്‌നഡ്‌ഗോണിലായിരുന്നു രാഹുല്‍ ഗാന്ധി പ്രചരണത്തിനെത്തിയത്.

തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച നരേന്ദ്രമോദിയുടെ പ്രസ്താവനകള്‍ക്ക് പുറകെയാണ് ബി.ജെ.പി ക്കെതിരെ രാഹുല്‍ രൂക്ഷപരാമര്‍ശങ്ങള്‍ ഉന്നയിച്ചത്.

കോണ്‍ഗ്രസ് നേതാക്കന്‍മാരെ ഇല്ലാതാക്കാന്‍ മാവോയിസ്റ്റ് ആക്രമണങ്ങളെ ഉപയോഗിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടായിരുന്ന നന്ദകുമാര്‍ പട്ടേല്‍ കൊല്ലപ്പെട്ട കാര്യവും പരാമര്‍ശിച്ചു.

നന്ദകുമാര്‍ പട്ടേല്‍ മുഖ്യമന്ത്രിയാകേണ്ടിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തെ തടയാന്‍ കൊല്ലണമെന്ന് വ്യക്തമായപ്പൊഴാണ് ആക്രമണം ഉണ്ടായതെന്നും രാഹുല്‍ പറഞ്ഞു.

ബി.ജെ.പി നക്‌സലിസത്തിനെ എതിര്‍ക്കുന്നുവെന്ന് പറയുമ്പോഴും കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ കൊല്ലപ്പെടുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisement