എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയിലുള്ളവര്‍ മാരകവിഷമുള്ളവരെന്ന് സോണിയ ഗാന്ധി
എഡിറ്റര്‍
Sunday 24th November 2013 10:40am

sonia-modi

രാജസ്ഥാന്‍: തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങളുടെ പ്രചരണവും ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രചരണ റാലികളില്‍ ഇരു പാര്‍ട്ടികളും പരസ്പരം പഴിചാരിയും ആരോപണമുന്നയിച്ചുമാണ് പാര്‍ട്ടികളുടെ പ്രചരണ പരിപാടികള്‍.

രാജസ്ഥാനിലെ കോട്ടയില്‍ നടന്ന പ്രചരണ വേളയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ബി.ജെ.പിക്ക് നേരെ ഉന്നയിച്ചിരിക്കുന്നത്.

വിഷം കലര്‍ന്ന സ്വഭാവമുള്ളവരാണ് ബി.ജെ.പിയിലുള്ളവരാണെന്നാണ് സോണിയയുടെ ആക്ഷേപം. വ്യാജ വാര്‍ത്തകളല്ലാതെ മറ്റൊന്നും അവര്‍ പ്രചരിപ്പിക്കുന്നില്ലെന്നും  സോണിയ പറഞ്ഞു.

രാജസ്ഥാനില്‍ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ മരുന്നുകള്‍ക്കെതിരെ ബി.ജെ.പി നടത്തുന്ന പ്രചരണത്തെ കുറിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരാമര്‍ശം.

ഡിസംബര്‍ ഒന്നിനാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്. രാജസ്ഥാനിലെ വികസനങ്ങള്‍ കാണാന്‍ ശ്രമിക്കാതെ വിമര്‍ശിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.

അതേസമയം, കോണ്‍ഗ്രസ് നേതാക്കളുടെ വിചാരം തങ്ങള്‍ ജനിച്ചത് തന്നെ ഭരിക്കാന്‍ വേണ്ടിയാണെന്ന് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ് രമോഡി ആരോപിച്ചു.

അധികാരത്തിലിരുന്ന് കോണ്‍ഗ്രസിന് ശീലമായിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ വിചാരം അവര്‍ ജനിച്ചത് തന്നെ ഭരിക്കാന്‍ വേണ്ടിയാണെന്നാണ്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ ഇനിയുമേറെ കാലം കബളിപ്പിക്കാമെന്നാണ് അവര്‍ കരുതുന്നത്.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടിമാത്രമാണ് കോണ്‍ഗ്രസിന്റെ ഓരോ വാഗ്ദാനങ്ങളും. അവര്‍ രാജ്യത്തിന് വേണ്ടി ഒരിക്കലും ഒന്നും ചെയ്തിട്ടില്ലെന്നും മോഡി ആരോപിച്ചു.

Advertisement