എഡിറ്റര്‍
എഡിറ്റര്‍
മഹാരാഷ്ട്രയ്ക്ക് വേണ്ടി രക്തസാക്ഷികളായവരെ ബി.ജെ.പി അപമാനിച്ചു: ശിവസേന
എഡിറ്റര്‍
Tuesday 7th February 2017 3:05pm

sena-bjp


ദേവേന്ദ്ര ഫട്‌നാവിസും അനുയായികളും മഹാരാഷ്ട്രയെ നാലു കഷ്ണമാക്കാനാണ് ശ്രമിക്കുന്നതെന്നും മഹാരാഷ്ട്രയെ വിഭജിക്കുകയെന്ന ഹിഡന്‍ അജണ്ടയാണ് ബി.ജെ.പിക്കുള്ളതെന്നും ശിവസേന മുഖപത്രമായ സാമ്‌ന പറയുന്നു.


മുംബൈ:  ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ശിവസേന വീണ്ടും. സംയുക്ത മഹാരാഷ്ട്രയ്ക്ക് വേണ്ടി ജീവന്‍ ബലി കഴിച്ചവരെ ബി.ജെ.പി അപമാനിച്ചിരിക്കുകയാണെന്നും മഹാരാഷ്ട്രയെ വിഭജിക്കുകയെന്ന ഹിഡന്‍ അജണ്ടയാണ് ബി.ജെ.പിക്കുള്ളതെന്നും ശിവസേന മുഖപത്രമായ സാമ്‌ന പറയുന്നു.

മുംബൈയെ മഹാരാഷ്ട്രയില്‍ നിന്നും വേര്‍പെടുത്താന്‍ ബി.ജെ.പി മടിക്കുകയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നോടിയായി രക്തസാക്ഷികളെ ആദരിച്ച ബി.ജെ.പി നാടകമാണ് കളിച്ചതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.


Read more: ചേരി നിവാസികളായ 350 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ കൈമാറി ആം ആദ്മി സര്‍ക്കാര്‍: ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്‌നമെന്ന് നിവാസികള്‍


നൂറ്റാണ്ടിലെ എറ്റവും വലിയ വഞ്ചനയാണ് ബി.ജെ.പി ചെയ്യുന്നത്. ഐക്യ മഹാരാഷ്ട്രയെ എതിര്‍ക്കുന്നവര്‍ രക്തസാക്ഷികള്‍ക്ക് മുന്നില്‍ ചെന്ന് അവരെ അപമാനിക്കുകയാണെന്നും സാമ്‌ന പറയുന്നു. ദേവേന്ദ്ര ഫട്‌നാവിസും അനുയായികളും മഹാരാഷ്ട്രയെ നാലു കഷ്ണമാക്കാനാണ് ശ്രമിക്കുന്നതെന്നും ശിവസേന പറയുന്നു.

മുംബൈ സിവിക് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെറ്റിയ ശിവസേനയും ബി.ജെ.പിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്നും ശിവസേന പറഞ്ഞിരുന്നു.


Also read: അതെ, മലയാളികള്‍ ഇത്രയേറെ വംശീയവാദികളും സ്ത്രീവിരുദ്ധരും ലൈംഗിക ദാരിദ്ര്യമുള്ളവരുമാണ്: സംശയമുള്ളവര്‍ ഡോ. ആതിരയുടെ പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ നോക്കൂ


 

Advertisement