ന്യൂദല്‍ഹി: ബി.ജെ.പിയുടെ കാര്യങ്ങളില്‍ ആര്‍.എസ്.എസ് ഇടപെടാറില്ലെന്ന് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. സംഘമെന്നാല്‍ ബി.ജെ.പിയല്ലെന്നും, ബി.ജെ.പിയെന്നാല്‍ സംഘമല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെ തിങ്ക് ടാങ്ക് ഫൗണ്ടേഷന്‍ നടത്തിയ പരിപാടിക്കിടെയാണ് ആര്‍.എസ്.എസ് തലവന്റെ പ്രതികരണം.

ഭക്ഷണ-വസ്ത്രഭേദമന്യേ എല്ലാവരും അംഗീകരിച്ചതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദുത്വമെന്നത് ഇസത്തില്‍ നിന്നും മുക്തമാണ്. ഹിന്ദുത്വത്തിന്റെ മുന്നേറ്റമാണ് ഹിന്ദുയിസം.


Also Read: റോഹിങ്ക്യര്‍ക്ക് സഹായഹസ്തവുമായി സിഖ് സംഘം


നേരത്തെ സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്കെതിരെ ഭാഗവത് രംഗത്തെത്തിയിരുന്നു. ഇതേ പരിപാടിയിലായിരുന്നു ട്രോളുകള്‍ മര്‍മസ്ഥാനത്തിടിക്കുന്നവയാണെന്നും അവ ഞങ്ങള്‍ക്കിഷ്ടമല്ലെന്നും ഭാഗവത് പറഞ്ഞത്.

ആരാണോ ട്രോള്‍ ചെയ്യുന്നത് അവരെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യക്കേസില്‍ സുപ്രീംകോടതി വിധിക്കൊപ്പം നില്‍ക്കുമെന്നും മോഹന്‍ ഭാഗവത് ചോദ്യത്തിനുത്തരമായി പറഞ്ഞു.