എഡിറ്റര്‍
എഡിറ്റര്‍
മോഡിക്ക് പ്രധാനമന്ത്രിയ്ക്ക് നല്‍കുന്ന അതേ സുരക്ഷ നല്‍കണം: ബി.ജെ.പി
എഡിറ്റര്‍
Wednesday 6th November 2013 1:19pm

modi-angry

ന്യൂദല്‍ഹി: നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിക്ക് പ്രധാനമന്ത്രിക്ക് സമാനമായ സുരക്ഷ നല്‍കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയും സോണിയാഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് (എസ.പി.ജി) സുരക്ഷയൊരുക്കുന്നത്.

എന്നാല്‍ മോഡിക്ക് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ് (എന്‍.എസ്.ജി)യാണ് സുരക്ഷ നല്‍കുന്നത്. മോഡിയുടെ സുരക്ഷ എസ്.പി.ജിയെ ഏല്‍പിക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

ഞങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോഡിക്ക് മതിയായ സുരക്ഷ നല്‍കിയേ തീരൂ. തീവ്രവാദികളുടെ നോട്ടപ്പുള്ളിയാണ് അദ്ദേഹം. എന്നിട്ടും അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി കേന്ദ്രം ഒന്നും ചെയ്യുന്നില്ല- ബി.ജെ.പി വക്താവ് പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.

എന്നാല്‍ ഇദ്ദേഹത്തിന്റെ വാദത്തെ സംസ്ഥാന ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍ സിങ് എതിര്‍ത്തു. മതിയായ സുരക്ഷ നിലവില്‍ മോഡിക്ക് നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക സുരക്ഷ നല്‍കുന്നതിന് പുറമെ എന്‍.എസ്.ജി കമാന്‍ഡോകളെ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1991 ല്‍ കൊല്ലപ്പെടുമ്പോള്‍ രാജീവ് ഗാന്ധിക്ക് മതിയായ സുരക്ഷ നല്‍കാന്‍ ബി.ജെ.പി പിന്തുണയുള്ള വി.പി സിങ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

ഒരു സബ് ഇന്‍സ്‌പെക്ടറുടെ സുരക്ഷ പോലും രാജീവ് ഗാന്ധിക്ക് നല്‍കിയിരുന്നില്ല. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് സ്വന്തം ജീവിതം നഷ്ടമായതെന്നും ആര്‍.പി.എന്‍ സിങ് പറഞ്ഞു.

Advertisement