എഡിറ്റര്‍
എഡിറ്റര്‍
ബജറ്റ് നനഞ്ഞ പടക്കം: കോടിക്കണക്കിന് രൂപ കൈപ്പറ്റിയ ബി.ജെ.പി 2000 രൂപയേ സംഭാവന സ്വീകരിക്കാവൂ എന്ന് പറയുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്: തൃണമൂല്‍
എഡിറ്റര്‍
Thursday 2nd February 2017 11:17am

Arun-Jaitley-2

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരാളില്‍ നിന്ന് സംഭാവനയായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രമാണെന്ന ബഡ്ജറ്റ് പ്രഖ്യാപനം നടത്തിയ ബി.ജെ.പിയെ പരിഹസിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ്.

ബി.ജെ.പി ഈ സമയത്തിനുള്ളില്‍ ലക്ഷം കോടി രൂപയോളം വിവിധ ഉറവിടങ്ങളില്‍ നിന്നായി കൈപ്പറ്റികഴിഞ്ഞെന്നും ആ പാര്‍ട്ടിയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് പരിഷ്‌ക്കരണത്തെ കുറിച്ച് പ്രസംഗിക്കുന്നതെന്നും പാര്‍ട്ടി വക്താവ് ധീരക് ഒ ബ്രിയന്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരാളില്‍ നിന്ന് സംഭാവനയായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രമാണെന്ന പ്രഖ്യാപനം കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

നിങ്ങള്‍ക്ക് ചില തിരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങള്‍ നടത്തേണ്ടിയിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വീകരിക്കാവുന്ന പണം 20000 രൂപയില്‍ നിന്നും 2000 രൂപയായി കുറച്ചതുകൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ല. ഇത് പിന്നെ നിങ്ങള്‍ തമാശയ്ക്ക് വേണ്ടി പറഞ്ഞതാണോയെന്നും ഇദ്ദേഹം ചോദിക്കുന്നു.


Dont Miss മുഖ്യമന്ത്രിയാകുമോ എന്നൊന്നും പറയാന്‍ കഴിയില്ല: ബി.ജെ.പിയോട് പദവി ആവശ്യപ്പെടില്ലെന്നും യോഗി ആദിത്യനാഥ് 


പിന്നെ ഇത്തരമൊരു തീരുമാനമെടുത്തത് ബി.ജെ.പി സര്‍ക്കാര്‍ ആണെന്നതാണ് ഏറ്റവും വലിയ തമാശ. ലക്ഷം കോടി രൂപ ബി.ജെ.പി ഇതിനകം തന്നെ നിരവധി ആളുകളില്‍ നിന്നും കൈപ്പറ്റിക്കഴിഞ്ഞു.

പിന്നെ ആരെപ്പറ്റിക്കാനാണ് ഇങ്ങനെയൊരു പ്രഖ്യാപനം. പൊതുബജറ്റിനൊപ്പം റെയില്‍വേ ബജറ്റ് കൂടി ഉള്‍പ്പെടുത്തി ഒരു പുതിയ സംഭവം അതവതിപ്പിക്കുകയാണെന്ന പറഞ്ഞ ബി.ജെ.പിയുടെ ശ്രമം നനഞ്ഞ പടക്കം പോലെയായെന്നും ഇദ്ദേഹം പരിഹസിച്ചു.

Advertisement