എഡിറ്റര്‍
എഡിറ്റര്‍
മണിപ്പൂരിലും ബി.ജെ.പി സര്‍ക്കാര്‍; സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് ഗവര്‍ണറെ കാണും
എഡിറ്റര്‍
Sunday 12th March 2017 9:46pm

ന്യൂദല്‍ഹി: ഗോവയ്ക്ക പിന്നാലെ മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. 31 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശ വാദം ഗവര്‍ണറെ കണ്ട് ഉന്നയിക്കുമെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.


Also read പെണ്‍കുട്ടികള്‍ ഹോളി ആഘോഷിക്കേണ്ട; ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോസ്റ്റലുകള്‍ 


എന്‍.പി.പിയുടേയും എല്‍.ജെ.പിയുടേയും പിന്തുണ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും നിലവില്‍ 31 എം.എല്‍.എമാരുടെ പിന്തുണ നേടിയെന്നുമായാണ് രാം മാധവ് വ്യക്തമാക്കിയത്. ദല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി കാര്യ യോഗത്തിന് ശേഷമാണ് രാം മാധവ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. യു.പി മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനമുണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

60 സീറ്റുകളുള്ള മണിപ്പൂരില്‍ 28 സീറ്റുകളുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ചത്. രണ്ടാമതെത്തിയ ബി.ജെ.പിയ്ക്ക് 21 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിട്ടുണ്ടായിരുന്നത്. കേവല ഭൂരിപക്ഷമായ 31 സീറ്റുകള്‍ ഇരുമുന്നണികള്‍ക്കും ലഭിക്കാതെ വന്നതോടെയാണ് സര്‍ക്കാരിന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായത്.

എന്നാല്‍ ഫലപ്രഖ്യാപനം വന്നയുടന്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ അവശേഷിക്കുന്ന 10 സീറ്റുകള്‍ സ്വന്തമാക്കിയ എന്‍.പി.പിയുടേയും എല്‍.ജെ.പിയുടേയും പിന്തുണ ലഭിക്കുന്നതോടെയാണ് ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 31 എന്ന സംഖ്യയിലേക്ക് എത്താന്‍ കഴിഞ്ഞത്.

Advertisement